Cinemapranthan
null

കിർക്കൻ: ജൂലായ് 21 ന് തീയേറ്ററുകളിൽ

ഒരു ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രം മലയാളം, തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങി 4 ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകരുടെ മനസ്സുകളിൽ ഒരു പോലെ കൗതുകവും നിഗൂഢതയും സമ്മാനിച്ചു കൊണ്ട് ‘കിർക്കന്റെ’അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി.

null

കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ കിറുക്കൻ’ ജൂലായ് 24 നു തീയേറ്ററുകളിൽ പ്രദർശ്ശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഒരു ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രം മലയാളം, തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങി 4 ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകരുടെ മനസ്സുകളിൽ ഒരു പോലെ കൗതുകവും നിഗൂഢതയും സമ്മാനിച്ചു കൊണ്ട് ‘കിർക്കന്റെ’അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി.

സലിംകുമാർ, ജോണി ആൻ്റണി, വിജയരാഘവൻ, അപ്പാനി ശരത്ത്, അനാർക്കലി മരിക്കാർ, മഖ്‌ബൂൽ സൽമാൻ, മഖ്‌ബൂൽ സൽമാൻ, , മീരാ വാസുദേവ്, ശീതൾ ശ്യാം, ജാനകി മേനോൻ, തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്ര നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹ നിർമാണം നിർവഹിച്ചിരിക്കുന്നത് അജിത് നായർ, ബിന്ദിയ അജീഷ് , രമ്യ ജോഷ് തുടങ്ങിയവരാണ് . ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രോഹിത് വി.സ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഈണമിട്ടിരിക്കുന്നത്.

cp-webdesk

null
null