Cinemapranthan

അൻവർ റഷീദിന്റെ അടുത്ത സിനിമ തമിഴിൽ,തിരക്കഥ മിഥുൻ മാനുൽ തോമസ്;അർജുൻ ദാസ് നായകൻ.

മലയാളത്തിലെ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് തമിഴ് അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. അൻവർ റഷീദ് ഇനി ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട മൂന്ന് പ്രൊജക്‌ടുകളിൽ ഒരെണ്ണം തമിഴ് ചിത്രമാണ്. സംവിധാകൻ മിഥുൻ മാനുവൽ തോമസാണ് അൻവർ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. മിഥുൻ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

ഈ സിനിമയ്ക്ക് പുറമെ മറ്റ് രണ്ട് സിനിമകള്‍ നിര്‍മിക്കുന്നുമുണ്ട് അന്‍വര്‍ റഷീദ്. ആ സിനിമകളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് അല്‍ഫോൻസ് പുത്രനായിരിക്കും. എന്നാലിത് നേരത്തെ അല്‍ഫോൻസ് തമിഴില്‍ ചെയ്യാനിരുന്ന മ്യൂസിക്കല്‍ ചിത്രമായിരിക്കില്ല. പുതിയൊരു മലയാള ചിത്രമായിരിക്കുമെന്ന് അന്‍വര്‍ റഷീദ് അറിയിച്ചു

അതേസമയം, തമിഴ് ചിത്രം കൂടാതെ ഒരു സിനിമ കൂടി അൻവർ റഷീദിന്റെതായി ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്, ‘ഒതളങ്ങ തുരുത്തി’ന്റെ ബിഗ് സ്ക്രീന്‍ അഡാപ്റ്റേഷനും. വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബൂജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുക

cp-webdesk