Cinemapranthan

തണ്ണീർമത്തന്‌ ശേഷം സൂപ്പർ ശരണ്യയുമായി ഗിരീഷ്; അർജ്ജുൻ അശോകനും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങൾ

null

ബ്ലോക്ക്‌ ബസ്റ്റർ ചിത്രം ‘തണ്ണീർ മത്തൻ ദിനങ്ങൾ’ക്ക് ശേഷം ഗിരീഷ് എ ഡി രചന സംവിധാനം ഒരുക്കുന്ന പുതിയ ചിത്രം “സൂപ്പർ ശരണ്യ”യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ അർജുൻ അശോകന്റെ ഫേസ്ബുക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
ഏറെ തരംഗം സൃഷ്ടിച്ച തണ്ണീർ മത്തൻ ഗാനം എഴുതിയ സുഹൈൽ കോയയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്.


ചാർളി, ടേക് ഓഫ്‌ തുടങ്ങി നിരവധി ഹിറ്റുകൾ നിർമ്മിച്ച ഷെബിൻ ബക്കറും ഗിരീഷ് എ ഡി യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.
തട്ടാശ്ശേരിക്കൂട്ടം, മെമ്പർ രമേശൻ എന്നീ ചിത്രങ്ങളാണ് അർജുൻ അശോകന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.

cp-webdesk

null

Latest Updates