Cinemapranthan
null

ഐ ഫോണിൽ ചിത്രീകരണം: മഹേഷ് നാരായണന്‍–ഫഹദ് ചിത്രം ‘സീ യു സൂൺ’ ആമസോൺ റിലീസ്

null

കോവിഡ് കാലം എല്ലാ മേഖലയിലും പ്രതിസന്ധികൾ സൃഷ്ട്ടിച്ചിരിക്കുകയാണ്. സിനിമ മേഖലയിലും കൊറോണ വലിയ രീതിയിൽ പ്രതിസന്ധികളുണ്ടാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറ്റിറ്റി പ്ലാറ്ഫോമിലൂടെ ഒട്ടേറെ ചിത്രങ്ങളും പ്രദർശനത്തിന് ഒരുങ്ങുന്നത്

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘സി.യൂ സൂൺ’ എന്ന ചിത്രം ഒറ്റിറ്റി റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം ഏറ്റെടുത്ത സിനിമ സെപ്റ്റംബർ ഒന്നിന് ഓൺലൈൻ പ്രദർശനം ആരംഭിക്കും. ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  ഒന്നരമണിക്കൂർ ദെെർഖ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് നവാഗതനായ സബിൻ ആണ്. ആശുപത്രി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. ഫഹദ് ഫാസിലിന് ഒപ്പം ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Malik movie location still

സിനിമയുടെ ട്രെയിലർ ഉടൻ പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഫഹദ് ഫാസിലാണ് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഹദ് ഫാസിൽ ആണ് നിർമാണം. സംഗീത സംവിധാനം ഗോപി സുന്ദർ.

cp-webdesk

null
null