Cinemapranthan

ഓർക്കുന്നുണ്ടോ ഈ ബാലതാരങ്ങളെ ….?

null

സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് “ജോമോൾ”. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങളിലൂടെ ഇഷ്ടനടിയായി മാറിയ ജോമോൾ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു സിനിമയിലേക്ക് കടക്കുന്നത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ തന്റെ അരങ്ങേറ്റ ചിത്രത്തിലെ ഒരു ചിത്രം പങ്കു വെച്ചിരിക്കുകയാണ് ജോമോൾ. ചിത്രത്തിൽ നടി മാധവി അവതരിപ്പിച്ച ഉണ്ണിയാർച്ചയെന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് ജോമോൾ ആണ്. മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തുവിന്റെ ബാല്യകാലം അവതരിപ്പിച്ചത് നടൻ വിനീത് കുമാറും. ഇരുവരുടെയും ആദ്യ സിനിമയായിരുന്നു ‘ഒരു വടക്കൻ വീരഗാഥ’. പിന്നീട് മലയാള സിനിമയിലെ നായികാ നായകന്മാരായ ഇരുവരുടെയും കുട്ടിത്തം നിറഞ്ഞ ചിത്രം സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്.

1998 ൽ ‘‘എന്നു സ്വന്തം ജാനകിക്കുട്ടി’’ എന്ന സിനിമയിലൂടെയാണ് ജോമോൾ നായികയായത്. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇടയ്ക്ക് ചില ടെലിവിഷൻ സീരിയലുകളിലൂടെ ജോമോൾ മുഖം കാണിച്ചിരുന്നു.

cp-webdesk

null

Latest Updates