നടൻ വിജയ്യെ അണ്ണാ ഡി.എം.കെയുടെ സ്ഥാപകനേതാവായ എം.ജിആറായും ഭാര്യ സംഗീതയെ പുരട്ച്ചി തലൈവി ജയലളിതയായും ചിത്രീകരിച്ച് മധുരയിൽ വാൾപോസ്റ്ററുകൾ പ്രക്ത്യക്ഷപെട്ടു. മധുരക്ക് പുറമെ സേലം, രാമനാഥപുരം എന്നിവിടങ്ങളിലും ആരാധകര്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
ഒട്ടേറെ സാഹചര്യങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ ഉറക്കെ പറഞ്ഞിട്ടുള്ള താരമാണ് വിജയ്. ഇത്തരമൊരു പോസ്റ്ററിലൂടെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴ് നാട്ടിൽ ചർച്ചയാവുകയാണ്.
സിനിമയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും ഏറെ വിവാദമായിരുന്ന.
ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിലായിരുന്ന വിജയ്കാന്തിെൻറ ഡി.എം.ഡി.കെ ഒറ്റക്ക് മത്സരിക്കാനാണ് ആലോചിക്കുന്നതെന്ന് വിജയ്കാന്തിെൻറ ഭാര്യയും പാർട്ടി നേതാവുമായ പ്രേമലത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയിരുന്നു. ഡി.എം.ഡി.കെക്ക് വാഗ്ദാനം ചെയ്ത രാജ്യസഭ സീറ്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. അതേസമയം ഡി.എം.കെ-കോൺഗ്രസ് മുന്നണിയിൽ വിള്ളലുകളൊന്നുമില്ല. എന്നാൽ കമൽഹാസൻ, രജനികാന്ത് എന്നിവർ ഇത്തവണ കളത്തിലിറങ്ങിയേക്കും.
നടൻ വിജയ്യും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കത്തിലാണ് എന്നാണ് റിപോർട്ടുകൾ. ഈ നീക്കത്തിന്റെ ഭാഗമായി ‘മക്കൾ ഇയക്കം’ എന്ന സംഘടന രൂപവത്കരിച്ചിരുന്നു. വിജയ്യുടെ വിവാഹ വാർഷിക ദിനത്തിൽ തന്നെ മധുരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ചയായിരിക്കുകയാണ്.