Cinemapranthan

നോളൻ മാജിക് തുടരുന്നു! ഇന്ത്യയിൽ 100 കോടി; ആഗോള തലത്തിൽ 3350 കോടി വാരി ഒഡീസി

ആദ്യ ആഴ്ചയിൽ $400 മില്യൺ നേട്ടത്തിലേക്ക് കുതിക്കുന്ന ചിത്രം, ഇന്ത്യയിൽ 100 കോടി ക്ലബ്ബിലും ഇടംപിടിച്ച് റിക്കോർഡുകൾ തിരുത്തിയെഴുതുന്നു.

സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മാസ്റ്റർ ഡയറക്ടർ ക്രിസ്റ്റോഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ (The Odyssey) ആഗോള ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കോർഡുകൾ തിരുത്തിയെഴുതി മുന്നേറുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനോടെ തുടക്കമിട്ട ചിത്രം, ആദ്യ ആഴ്ച പൂർത്തിയാകുമ്പോൾ $400 മില്യൺ (ഏകദേശം 400 ദശലക്ഷം ഡോളർ) എന്ന ബ്രഹ്മാണ്ഡ നേട്ടത്തിലേക്കാണ് കുതിക്കുന്നത്.

Center L to R: Jimmy Gonzales is Cepheus, Matt Damon is Odysseus and Himesh Patel is Eurylochus in THE ODYSSEY, written, produced, and directed by Christopher Nolan.

മാറ്റ് ഡാമൺ (Matt Damon) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, റിലീസ് ദിനം മുതൽ തിയേറ്ററുകളിൽ അഭൂതപൂർവ്വമായ ജനത്തിരക്കാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയിൽ 100 കോടിയുടെ തിളക്കം!

ഇന്ത്യൻ ബോക്സ് ഓഫീസിലും ‘ദി ഒഡീസി’ ഒരു തരംഗമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ₹100 കോടി ഗ്രോസ് കളക്ഷൻ നേടി കഴിഞ്ഞു. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന ബഹുമതിയും ഇതോടെ ദി ഒഡീസി സ്വന്തമാക്കി.

ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി നടത്തിയ അഞ്ച് പ്രധാന പ്രീമിയറുകളിൽ ഒന്ന് മുംബൈയിലായിരുന്നു. ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ചിത്രത്തിനുണ്ടായിരുന്ന വലിയ കാത്തിരിപ്പാണ് ഇത് വ്യക്തമാക്കുന്നത്. ഓപ്പണിംഗ് വിക്കെൻഡിൽ തന്നെ ഇന്ത്യയിൽ നിന്ന് ₹70 കോടി നേടിയ ചിത്രം വ്യാഴാഴ്ചയോടെ ₹100 കോടി കടക്കുകയായിരുന്നു.

“ഒരു യാത്ര അളക്കേണ്ടത് അത് എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, മറിച്ച് താണ്ടിയ ദൂരത്തിലാണ്. ഇന്ത്യൻ പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ദി ഒഡീസി കാണാൻ ദിവസവും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം സിനിമയിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണ്. ആദ്യ ആഴ്ചയിൽ തന്നെ ₹100 കോടി കടക്കുക എന്നത് വലിയൊരു നേട്ടമാണ്.”

ഡെൻസിൽ ഡയസ് (വൈസ് പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടർ, വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ഇന്ത്യ)

അന്താരാഷ്ട്ര വിപണിയിലും വൻ മുന്നേറ്റം

ലോകമെമ്പാടുമായി $264 മില്യൺ കളക്ഷനോടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിൽ $140 മില്യണും വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളിൽ നിന്നായിരുന്നു. ആദ്യ ഏഴ് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ നോർത്ത് അമേരിക്കയിൽ നിന്ന് മാത്രം $190 മില്യണിൽ അധികം ചിത്രം സമാഹരിച്ചു.

അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചിത്രത്തിന് ഇതിനോടകം $210 മില്യണിലധികം ലഭിച്ചെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഇതോടെ ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ ചിത്രം $400 മില്യൺ തികയ്ക്കുമ ഉറപ്പായിരിക്കുകയാണ്.

വർഷത്തിലെ ഏറ്റവും വലിയ ഹോളിവുഡ് ഹിറ്റുകളിലൊന്നായി മാറിയ ‘ദി ഒഡീസി’ ബോക്സ് ഓഫീസിൽ ഇനിയും വലിയ റിക്കോർഡുകൾ സ്ഥാപിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

cp-webdesk

null