Cinemapranthan

അതിഗംഭീരം ഈ തിരിച്ചുവരവ്; പ്രതീക്ഷ തെറ്റിക്കാതെ ‘മോഹൻലാൽ – ജീത്തു കോംബോ’ നേര് റിവ്യൂ വായിക്കാം

null

പത്ത് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ക്രിസ്മസ് കാലം.. വലിയ പ്രതീക്ഷയിയോ വലിയ ഹൈപ്പോ ഇല്ലാതെ വന്ന ഒരു കുടുംബ ചിത്രം.. ആ വർഷത്തെ മാത്രമല്ല മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി തീരുന്നു. മലയാളിക്ക് ആ ചിത്രത്തെ കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നു തോന്നുന്നു. അതെ ‘ദൃശ്യം’ എന്ന ഒറ്റച്ചിത്രം മതി മോഹൻലാൽ – ജീത്തു ജേസഫ് കൂട്ടുകെട്ടിന്റെ ക്വാളിറ്റി എന്താണെന്നു തിരിച്ച് അറിയാൻ. വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഡിസംബർ, വീണ്ടും മോഹൻലാൽ- ജീത്തു കോമ്പോ..അതും ഒരു ത്രില്ലെർ, ഇതിൽ കൂടുതൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ വേറെന്തു വേണം നേരിന് ആദ്യ ദിനം ടിക്കറ്റ് എടുക്കാൻ

മോഹൻലാലിനും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നുകേൾക്കുമ്പോൾ തന്നെ അറിയാതെ പ്രേക്ഷകനിൽ ഉടലെടുക്കുന്ന ഒരു പ്രതീക്ഷയുണ്ട്.. അത് അവർക്കുണ്ടാകുന്ന വെല്ലുവിളിയും സ്വാഭാവികം ആണ്.. ദൃശ്യത്തിന് മുകളിൽ ഒരു സിനിമ അല്ലെങ്കിൽ അതിനൊപ്പം നിൽക്കുന്നൊരു സിനിമ. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ഞെട്ടിക്കുന്ന സസ്പെന്സുകളും പ്രതീക്ഷിച്ചാവും പ്രേക്ഷകർ ടിക്കറ്റെടുക്കുക.. അത് ജീത്തു ജോസഫിന് നല്ല ധാരണയുണ്ടത് കൊണ്ടും കൂടിയാണ് റിലീസിന് മുൻപ് തന്നെ ‘സസ്പെന്സുകളും ട്വിസ്റ്റുകളും പ്രതീക്ഷിച്ച് ആരും തീയേറ്ററിൽ വരേണ്ട ഇതൊരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആണ്’ എന്ന് അദ്ദേഹം തുറന്ന് പറഞ്ഞതും. അതെ എന്താണോ സംവിധായകൻ റിലീസിന് മുൻപ് പറഞ്ഞത് അത്‌ തന്നെയാണ് നേര്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ. സ്ക്രിപ്റ്റിങ് കൊണ്ടും പെര്ഫോമന്സുകൊണ്ടും മികച്ചു നിൽക്കുന്ന കിടിലൻ ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ.

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ നല്ലൊരു പെർഫോമൻസ് കാണാൻ കഴിഞ്ഞു എന്നത് തന്നെ ആണ് നേരിലെ ആദ്യ പോസിറ്റീവ് ഘടകം. പ്രേക്ഷകൻ എന്ന നിലയിൽ അത് കണ്ടപ്പോൾ കിട്ടിയ ഒരു അഡ്രെനാലിൻ റഷ് മറ്റൊന്നിനും അടുത്ത കാലത്ത് തരാൻ പറ്റിയിട്ടില്ല. എല്ലാത്തിലും നിന്ന് മാറിയുള്ള ജീവിതം നയിക്കുന്ന അഡ്വക്കറ്റ് വിജയ് മോഹൻ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലേക്കുള്ള മുതൽക്കൂട്ടാണ്.. മറ്റൊന്ന് എടുത്ത് പറയേണ്ടത് അനശ്വര രാജൻ അവതരിപ്പിച്ച കഥാപാത്രമാണ്. ചിത്രത്തിലുടനീളം ഗംഭീര പ്രകടനം ആയിരുന്നു അനശ്വര. ഒരു കോടതിമുറി എന്ന പരിമിതമായ സ്പേസില്‍ ഭൂരിഭാഗവും കഥ പറഞ്ഞേക്കാവുന്ന ചിത്രം എന്‍ഗേജിംഗ് ആക്കാന്‍ ജീത്തുവിനും സംഘത്തിനും സാധിച്ചു എന്നത് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ് ആണ്. സിനിമയുടെ ആരംഭത്തില്‍ തന്നെ ക്രൈം എന്തെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രം തുടര്‍ന്നുള്ള രണ്ടര മണിക്കൂറുകള്‍ പ്രേക്ഷകരെ എന്‍ഗേജിംഗ് ആക്കി നിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്

പൊതുസമൂഹത്തിൽ ചർച്ചയായ, ഏറെ പ്രതേകതകൾ നിറഞ്ഞ ഒരു റേപ്പ് കേസ് വർഷങ്ങളായി പ്രാക്ടീസ് ചെയ്യാത്ത, കോടതിയിൽ പോവാത്ത വിജയ്മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ തേടി എത്തുന്നതും അയാൾ അതേറ്റെടുക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബാക്കി നിങ്ങൾ തീയറ്ററിൽ കണ്ട അറിയേണ്ടതാണ്.. കൊടുത്തിരിക്കുന്ന ടാഗ് ലൈനിനോട്, പറഞ്ഞ വാക്കുകളോട് നൂറു ശതമാനവും നീതി പുലർത്തുന്ന ചിത്രം ഒരിക്കലും തീയേറ്ററിൽ മിസ് ആക്കരുത് എന്ന് മാത്രമേ പറയാനൊള്ളൂ .

cp-webdesk

null