Cinemapranthan
null

പ്രശാന്ത് നീൽ സിനിമയിൽ നിന്നും പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതാണ് ‘സലാർ’; റിവ്യൂ വായിക്കാം

null

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സലാർ തീയേറ്ററിൽ റിലീസിനെത്തിയിരിക്കുകയാണ്.. കെ ജി എഫ് 2 നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിന് പുറമെ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാനും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതും മലയാളികളെ സംബന്ധിച്ചു ഏറെ പ്രതീക്ഷ നൽകിയ ഘടകം ആയിരുന്നു. ഇവർക്ക് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..

സലാര്‍ എന്നാൽ സര്‍വ്വ സൈന്യാധിപനെന്നോ യുദ്ധത്തിലെ പടത്തലവൻ എന്നാണ് അര്‍ത്ഥം. പേര് സൂചിപ്പിക്കും പോലെ പ്രഭാസ് അവതരിപ്പിക്കുന്ന ദേവ അത്തരത്തിലൊരു കഥാപാത്രമാണ്.. എന്തും ചെയ്യാൻ മടിക്കാത്ത ഭയം തൊട്ടു തീണ്ടിയിട്ടില്ലാത്ത കരുത്തനായ ഒരു പടത്തലവൻ. റിബൽ സ്റ്റാർ പ്രഭാസ് തന്റെ സ്ക്രീൻ പ്രസൻസിലൂടെ തന്റെ സ്റ്റാർഡം എന്താണ് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട് ദേവ എന്ന കഥാപാത്രത്തിലൂടെ. തീർച്ചയായും പ്രഭാസ് എന്ന താരത്തിന്റെ തിരിച്ചുവരവ് ആണ് ചിത്രമെന്ന് ഒറ്റവാക്കിൽ പറയാം. അതിനൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്രം ആണ് മലയാളത്തിന്‍റെ സ്വന്തം നടന്‍ പൃഥ്വിരാജിന്‍റെതാണ്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അതിലെ പ്രധാന നടനൊപ്പം തന്നെ തോളോട് തോള്‍ ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട് പൃഥ്വിയും.

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ.. ദേവ, വരദ എന്നീ രണ്ട് കൂട്ടുകാരിലൂടെ തുടങ്ങുന്ന കഥ നടക്കുന്നത് ഖാൻസാർ എന്ന ഒരുപാട് ചരിത്രമുറങ്ങുന്ന സാങ്കൽപ്പിക നഗരത്തിലാണ്.. കെജിഎഫില്‍ നാരാച്ചി എന്ന ലോകം എങ്ങനെ പ്രശാന്ത് നീൽ സൃഷ്ടിച്ചോ, അതിന് സമാനമായി തന്നെ ആണ് ഖാൻസാറും സൃഷ്ഠിച്ചത്. എന്നാൽ കഥാ സന്ദര്ഭത്തിലേക്ക് വന്നാൽ സംവിധായകന്റെ തന്നെ മുൻ ചിത്രമായ ഉഗ്രം എന്ന സിനിമയിൽ നിന്നാണ്. എന്നാൽ ഒരിക്കലും അതിനെ അനുകരിക്കാതെ മറ്റൊരു തലത്തിലേക്ക് കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട് അദ്ദേഹം
ഒരു പ്രശാന്ത് നീൽ സിനിമയിൽ നിന്നും പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അത് സലാറിൽ നിന്നും നമുക്ക് കിട്ടുന്നുണ്ട് മാസ്സും അതിനൊപ്പം കോർത്തിണക്കിയ ബി ജി എം അതിഗംഭീര സംഘടന രംഗങ്ങൾ വൈകാരിക സംഘര്‍ഷങ്ങൾ തുടങ്ങി എല്ലാം.

cp-webdesk

null
null