Cinemapranthan
null

പ്രശാന്ത് നീൽ സ്‌ക്വാഡിലേക്കൊരു മലയാളി പയ്യൻ :പ്രണവ് ശ്രീ പ്രസാദ്

നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു പ്രേത്യേകത ട്രെയിലറിന്നുണ്ട്. ഈ ട്രെയിലർ കട്ടിനു പിന്നിൽ ഒരു മലയാളിയാണുള്ളത്. പ്രണവ് ശ്രീ പ്രസാദ്. ബർത്തഡേ മാഷ് അപ്പ് വിഡിയോകളിലൂടെയും ഫാൻ മേഡ് ട്രെയിലറുകളിലൂടെയും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച എഡിറ്റർ.

null

പ്രഭാസ്, പ്രിഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ട്രെയിലർ റിലീസിംഗ് ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു . കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ വലിയൊരു കൂട്ടം ഇന്ത്യൻ പ്രേക്ഷകരുടെ പ്രീതി നേടാൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു പ്രേത്യേകത ട്രെയിലറിന്നുണ്ട്. ഈ ട്രെയിലർ കട്ടിനു പിന്നിൽ ഒരു മലയാളിയാണുള്ളത്. പ്രണവ് ശ്രീ പ്രസാദ്. ബർത്തഡേ മാഷ് അപ്പ് വിഡിയോകളിലൂടെയും ഫാൻ മേഡ് ട്രെയിലറുകളിലൂടെയും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച എഡിറ്റർ.

ആർസിഎം പ്രോമോ & റീമിക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാഷ് അപ്പ് വിഡിയോകളിലൂടെയും , ട്രിബ്യുട്ട് വിഡിയോകളിലൂടെയും പ്രേക്ഷകമനസ്സുകളിലൂടെ ഇടം നേടി. പിന്നീട് പ്രശാന്ത് നീലുമായുള്ള കണ്ടുമുട്ടൽ പ്രണവിന്റെ കരിയറിൽ ഒരു വഴിത്തിരിവായി.

ഹോംബാലെ ഫിലിംസിന്റെ നിർമാണത്തിൽ ശ്രീ മുരളിയെ നായകനാക്കി പ്രശാന്ത് നീൽ തിരക്കഥയെഴുതി ഡോ.സൂരി സംവിധാനം ചെയ്യുന്ന ‘ഭഗീരയിലൂടെ സ്വതന്ത്ര ചിത്രസംയോജകനായി പ്രണവ് ശ്രീ പ്രസാദ് അരങ്ങേറ്റം കുറിക്കുകയാണ്. പ്രണവ് ശ്രീ പ്രസാദിനെ കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്.

പ്രഭാസ്, പ്രിഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’സലാർ’ ഡിസംബർ 22 നു തീയേറ്ററുകളിലേക്കെത്തും

cp-webdesk

null
null