Cinemapranthan
null

പൃഥ്വിരാജിന് നഞ്ചമ്മയുടെ പിറന്നാൾ പാട്ട്; ഏറ്റെടുത്ത് ആരാധകർ: വിഡിയോ കാണാം

ഇരുവരും ഒരുമിച്ചുള്ള ആമുഖ സംഭാഷണത്തിലൂടെ തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്

null

പൃഥ്വിരാജിന്റെ ജന്മദിനത്തിന് സർപ്രൈസ് പാട്ട്ഒരുക്കി ഗായിക നഞ്ചമ്മ. എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന തനിനാടൻ ശീലുള്ള ഗാനമാണിത്. ബിജു. കെ.ടിയുടെ വരികൾക്ക് സജിത് ശങ്കർ ആണ് സംഗീതം ഒരുക്കുന്നത്. ബിജുവും നഞ്ചമ്മയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ആമുഖ സംഭാഷണത്തിലൂടെ തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.

അട്ടപ്പാടിയുടെ സൗന്ദര്യക്കാഴ്ചകളും ഉൾപ്പെടുത്തിയ ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത് പ്രവീൺ കുമാർ പി.കെ ആണ്.

അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ താരമാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ. ഈ സിനിമയിൽ നഞ്ചമ്മ തന്നെ വരികളൊരുക്കി പാടിയ ‘കലക്കാത്ത’ എന്നു തുടങ്ങുന്ന നാടൻ ശീലുള്ള ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

WATCH NOW:

ജേക്സ് ബിജോയ് ആണ് പാട്ടിന് സംഗീതം ഒരുക്കിയിരുന്നത്. പാട്ടിനൊപ്പം നഞ്ചമ്മയോട് പൃഥ്വിരാജ് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനു പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

cp-webdesk

null
null