Cinemapranthan
null

നരസിംഹത്തിന്റെ പുത്തൻ ക്ലൈമാക്സ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വീഡിയോ കാണാം

null

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമ ‘നരസിംഹത്തിന്റെ’ ക്ലൈമാക്സ് വീഡിയോയാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ നരസിംഹത്തിൽ പ്രതികാരമൊക്കെ വീട്ടി നായിക ഐശ്വര്യയെയും കൊണ്ട് മോഹന്‍ലാല്‍ വണ്ടിയില്‍ പോകുമ്പോൾ വാഹനത്തിൽ നിന്ന് പച്ചക്കറി വീഴുന്നതാണ് നമ്മൾ കണ്ട ക്ലൈമാക്സ്. എന്നാൽ നമ്മൾ കാണാത്ത പുതിയൊരു ക്ലൈമാക്സിൽ എത്തിയ വീഡിയോ ആണ് ഇപ്പോ വൈറൽ ആയിരിക്കുന്നത്.

ഈയടുത്ത കാലത്ത് ട്രോളന്മാർ ഏറ്റെടുത്ത ക്ലൈമാക്സ് രംഗത്തിന്റെ ഡിലീറ്റ് ചെയ്ത വേർഷൻ എന്ന രീതിയിൽ വന്ന ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

‘അക്ഷയ് സോഡാബോട്ടില്‍’ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ ആണ് ഡിലീറ്റഡ് ക്ലൈമാക്സ് എന്ന പേരിൽ വീഡിയോ വന്നത്. ഇന്ദുചൂഡനും അനുരാധയും ഒരുമിച്ച് വാഹനത്തില്‍ പോകുമ്പോള്‍ വാഹനത്തില്‍ നിന്നും ചില പച്ചക്കറികള്‍ നിലത്തു വീഴുന്ന രംഗത്തോടെ ക്ലൈമാക്സ് അവസാനിക്കുകയാണ് സിനിമയിൽ. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ച ഈ രംഗം അന്ന് നീക്കം ചെയ്തിരുന്നില്ല. എന്നാൽ ഈ രംഗത്തിനു ശേഷമുള്ള മറ്റൊരു രംഗമാണ് എഡിറ്റിങ്ങിലൂടെ വൈറൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനത്തില്‍ നിന്നും നിലത്തുവീണ പച്ചക്കറികള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എടുക്കുന്നതാണ് എഡിറ്റ് ചെയ്ത വീഡിയോ. ഒറിജിനലിനെ പോലും വെല്ലുന്ന ഈ എഡിറ്റിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയാവുകയാണ്.

cp-webdesk

null
null