Cinemapranthan
null

“ആ വിഡിയോ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കാമോ”; സയനോരയെ തേടി ഉലകനായകന്റെ സന്ദേശം

null

സിനിമയിൽ 61 വർഷങ്ങൾ പിന്നിട്ട ഉലകനായകന്‍ കമൽ ഹാസന്റെ പാട്ടുകൾ ചേർത്തൊരുക്കിയ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഗായികയും സംഗീത സംവിധായകയുമായ സയനോരയാണ് ഈ മ്യൂസിക്കൽ ട്രിബ്യൂട്ട് ഒരുക്കിയത്. അന്‍പേ ശിവം, മദനോല്‍സവം, മെെക്കിള്‍ മദന കാമരാജന്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ചേർത്താണ് ട്രിബ്യൂട്ട് വീഡിയോ.

വീഡിയോക്ക് പിന്നാലെ സയനോരയെ തേടി ഉലകനായകന്റെ അഭിനന്ദനങ്ങളുമെത്തി. സയനോരക്ക് നേരിട്ടല്ല താരത്തിന്റെ പ്രശംസ എത്തിയത്, കണ്ണൂർ സ്വദേശി സുനിലിന്റെ ഫോണിലേക്കാണ് കമൽ ഹാസ്സന്റെ സന്ദേശം എത്തിയത്.; ‘നിങ്ങളും കണ്ണൂർകാരനല്ലേ ആ വിഡിയോ ഇഷ്ടപ്പെട്ടുവെന്ന് സയനോരയെ അറിയിക്കാമോ’ എന്നായിരുന്നു കമൽ ഹാസന്റെ സന്ദേശം.

പിന്നീട് മെസേജിന്റെ സ്ക്രീന്‍ഷോട്ട് സയനോര തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ 61 വര്‍ഷമായ ഇന്ത്യന്‍ സിനിമയുടെ സുപ്രധാന ഭാഗമായ കമല്‍ സാറിന് ഒരു ചെറിയ ആദരം. എന്നും ധീരതയോടെ തന്റെ ആശയങ്ങളില്‍ ഉറച്ചു നിന്ന വ്യക്തി. എല്ലാ മേഖലകളിലും ഒരുപോലെ പ്രതിഭയുള്ളവര്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകള്‍ പാടിയും കേട്ടു വളരാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു’ എന്ന കുറിപ്പോടെ ആണ് സയനോര വീഡിയോ പങ്കുവെച്ചത്.

cp-webdesk

null
null