Cinemapranthan
null

അപകടം പറ്റിയിട്ടും ഷൂട്ട് മുടക്കാതെ റോഷൻ മാത്യു, അനുഭവം പങ്കു വെച്ച് സംവിധായകൻ മാർത്താണ്ഡൻ

റോഷൻ ബൈക്കോടിച്ചു വരുന്നൊരു സീക്വൻസ് ഉണ്ടായിരുന്നു. ഫൈറ്റ് മാസ്റ്ററെ വെച്ചാണ് അത് എടുത്തത് ,പക്ഷെ,അത് ഓടി വീഴുന്നതും, സ്പീഡിൽ വരുന്നതുമായ ഷോട്ടായതു കൊണ്ട്, ഞാൻ റോഷനോട് പറഞ്ഞു, വേണമെങ്കിൽ നമ്മുക്ക് വേറെ ഡ്യൂപ്പോ, വെച്ചു നമ്മുക്ക് എടുക്കാം, അപ്പൊ റോഷൻ, അതൊന്നും വേണ്ട ചേട്ടാ, ഞാൻ തന്നെ എടുത്തോളാമെന്നു പറഞ്ഞു. ആ സീക്വൻസ് എടുക്കുന്ന സമയത്ത് തന്നെ റോഷൻ പെട്ടെന്നു ബൈക്കിൽ നിന്ന് തെറിച്ചു വീണു ,

null

താൻ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിക്കുന്ന, അതിനു കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു മികവുറ്റ അഭിനേതാവാണ് റോഷൻ മാത്യു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മഹാറാണി’.ഒരു കോമഡി ട്രാക്കിലൂടെ മുന്നോട്ട് പോകുന്ന ചിത്രമാണ് മഹാറാണി. അടുത്തിടെ ലുലു മാളിൽ വെച്ച് നടന്ന മഹാറാണി ഓഡിയോ ലോഞ്ചിൽ വെച്ച് ചിത്രത്തിന്റെ സംവിധായകൻ മാർത്താണ്ഡൻ റോഷൻ മാത്യുവുമായുള്ള ചിത്രീകരണാനുഭവം പങ്കുവെച്ചിരുന്നു.

ട്രെയിലർ ലോഞ്ചിനിടയിൽ, സംവിധായകൻ മാർത്താണ്ഡൻ യുവതാരം റോഷൻ മാത്യുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ….

റോഷൻ ബൈക്കോടിച്ചു വരുന്നൊരു സീക്വൻസ് ഉണ്ടായിരുന്നു. ഫൈറ്റ് മാസ്റ്ററെ വെച്ചാണ് അത് എടുത്തത് ,പക്ഷെ,അത് ഓടി വീഴുന്നതും, സ്പീഡിൽ വരുന്നതുമായ ഷോട്ടായതു കൊണ്ട്, ഞാൻ റോഷനോട് പറഞ്ഞു, വേണമെങ്കിൽ നമ്മുക്ക് വേറെ ഡ്യൂപ്പോ, വെച്ചു നമ്മുക്ക് എടുക്കാം, അപ്പൊ റോഷൻ, അതൊന്നും വേണ്ട ചേട്ടാ, ഞാൻ തന്നെ എടുത്തോളാമെന്നു പറഞ്ഞു. ആ സീക്വൻസ് എടുക്കുന്ന സമയത്ത് തന്നെ റോഷൻ പെട്ടെന്നു ബൈക്കിൽ നിന്ന് തെറിച്ചു വീണു , ആശുപത്രിയിൽ കൊണ്ട് പോവേണ്ടി വന്നു. പിന്നീട് ഇത്രയും പേരുടെ കോമ്പിനേഷനിൽ, റോഷനില്ലാതെ ആ ഷോട്ട് എടുക്കാൻ പറ്റില്ലായിരുന്നു, പക്ഷെ റോഷന് ഒന്നിലേറെ ഫാക്ടച്ചറുണ്ടായിരുന്നു,ഫാക്ടച്ചറുണ്ടായിപ്പോ എന്റെ മുഖത്ത് നോക്കി റോഷൻ പറഞ്ഞു, ചേട്ടൻ വിഷമിക്കേണ്ട, ഞാൻ വരാൻ പോവാണ്, അപ്പൊ തന്നെ രാത്രി രണ്ടു മണിയായി കാണും, ആ വേദനയും വെച്ച് കൊണ്ട് തന്നെ ആ സീക്വൻസിന്റെ ബാക്കി മൊത്തം പോർഷൻസും റോഷൻ അഭിനയിച്ചു തീർത്തു.. അത്രയും കമ്മിറ്റ്മെന്റുള്ള ആർട്ടിസ്റ്റാണ്…\

റോഷൻ മാത്യുവിന്റെ അഭിനയ സാധ്യതകളുടെ ഏറ്റവും പുതിയ ഉദാഹരണമായിരിക്കും ‘മഹാറാണി’യിലേത് എന്ന് ചിത്രത്തിന്റെ ട്രെയിലറും, ടീസറുമൊക്കെ സൂചിപ്പിക്കുന്നു. നവംബര്‍ 24-ന് ചിത്രം തീയറ്ററുകളിലെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

cp-webdesk

null
null