Cinemapranthan
null

ഐ.എ.എസ് ഓഫീസറായി തെലുങ്കിലേക്ക്; ബാലകൃഷ്ണയുടെ നായികയാകാൻ പ്രയാഗ മാർട്ടിൻ

ചിത്രത്തിൽ ബാലകൃഷ്ണ ഡബിൾ റോളിൽ എത്തും എന്നും റിപോർട്ടുകൾ ഉണ്ട്

null

തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണയുടെ നായികയാകാൻ മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാർട്ടിൻ. ബോയപ്പെട്ടി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് പ്രയാഗ ബാലകൃഷ്ണക്ക് ഒപ്പം എത്തുന്നത്. #NBK106 എന്ന താൽക്കാലിക ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഐ.എ.എസ് ഓഫീസറായിട്ടാണ് പ്രയാഗ എത്തുന്നത് എന്നാണ് സിനിമ പ്രാന്തന് ലഭിച്ച റിപോർട്ടുകൾ. ഇത് ആദ്യമായാണ് പ്രയാഗ തെലുങ്ക് സിനിമയുടെ ഭാഗമാകുന്നത്.

സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും. പ്രയാഗയുടെ മലയാളത്തിലെ ചിത്രങ്ങളും പ്രകടനവും കണ്ട് ഇഷ്ട്ടമായതിനെ തുടർന്നാണ് താരത്തെ സംവിധായകൻ ബോയപ്പെട്ടി ശ്രീനിവാസ് സിനിമയിലേക്ക് ക്ഷണിച്ചത് എന്നാണ് റിപോർട്ടുകൾ. കൂടാതെ ചിത്രത്തിൽ ബാലകൃഷ്ണ ഡബിൾ റോളിൽ എത്തും എന്നും റിപോർട്ടുകൾ ഉണ്ട്. മിര്യാല രവീന്ദർ റെഡ്‌ഡി ആണ് ചിത്രത്തിന്റെ നിർമ്മാണം.

cp-webdesk

null
null