Cinemapranthan
null

കെജിഎഫ് 2: പ്രകാശ് രാജിന്റെ കഥാപാത്രം എന്ത്?; ലൊക്കേഷൻ ചിത്രങ്ങൾ കാണാം

null

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ്
കെ ജി എഫ് ചാപ്റ്റര്‍ 1 ചിത്രത്തിന്റെ രണ്ടുസം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2020 ഒക്ടോബർ 23ന് ചിത്രം തിയേറ്ററിൽ എത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രധാന വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ തമിഴ് നടൻ പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ്. താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഒട്ടേറെ പേർ പങ്കുച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. അതേസമയം ചിത്രത്തിലെ പ്രകാശ് രാജിന്റെ കഥാപാത്രം എന്താണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പ്രകാശ് രാജ് നെഗറ്റീവ് റോളിലാണ് എത്തുന്നതിനും ചില റിപോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ സർക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കെ‌ജി‌എഫ്:ചാപ്റ്റർ 2വിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്. ആദ്യത്തേത് കിച്ച സുദീപിന്റെ ‘ഫാന്റം’ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഹൈദരാബാദിൽ ചുരുങ്ങിയ ജോലിക്കാരുമായി ചിത്രീകരിച്ചിരുന്നു.

cp-webdesk

null
null