Cinemapranthan
null

ഒ ടി ടി റിലീസിലൂടെ ഉടൻ എത്തുന്ന മലയാള ചിത്രങ്ങൾ …

null

ഓണം റിലീസായി എത്തുന്ന ടോവിനോ ചിത്രം കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, മണിയറയിലെ അശോകൻ എന്നിവ ഉൾപ്പടെ ഒരു പിടി ചിത്രങ്ങളാണ് ഒ ടി ടി റിലീസിന് എത്തുന്നത്…….

മലയാള സിനിമയിലെ പുതിയ ചുവടു മാറ്റമാണ് ഒ ടി ടി റിലീസ്. പുതിയ പരീക്ഷണ മേഖല മലയാളികൾക്കിടയിൽ ഏറെക്കുറെ സ്വീകാര്യത നേടിക്കഴിഞ്ഞു. കോവിഡ് മഹാമാരി ലോകത്താകമാനം എല്ലാ മേഖലയെയും ഒരു പോലെ സ്തംഭിപ്പിച്ചിരിക്കുന്നു. സിനിമ മേഖലയും അതിൽ ഉൾപ്പെടുന്നു. വലിയൊരു പ്രതിസന്ധി നേരിടുകയും തിയറ്റർ റിലീസ് ഈ സാഹചര്യത്തിൽ അപ്രാപ്യമാകുന്നതും മേഖലയെ കൂടുതൽ സങ്കീർണ്ണമാക്കുന്ന സാഹചര്യത്തിലാണ് ഒ ടി ടി റിലീസിലേക്ക് മലയാള സിനിമയും കടക്കുന്നത്. ആദ്യ ഒ ടി ടി റിലീസ് ചെയ്ത “സൂഫിയും സുജാതയും” മികച്ച പ്രതികരണം നേടിയിരുന്നു. തുടർന്നും ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ്. അതിൽ അഞ്ച് സിനിമകളെ പരിചയപ്പെടാം..

 1. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
  ടോവിനോ നായകനായി എത്തുന്ന ചിത്രം ഈ മാസം 17 ന് ഒ ടി ടി റിലീസിനൊരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത്. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ടോവിനോയും ഗോപി സുന്ദറും ചേർന്നാണ്. ഇന്ത്യ ജാർവിസ് ആണ് നായികാ. സംഗീത സംവിധാനം ഗോപി സുന്ദറാണ്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ
 2. മണിയറയിലെ അശോകൻ
  ജേക്കബ് ഗ്രിഗറി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യുന്നു. നെറ്റ്‌ഫ്ലിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നവാഗതനായ ഷംസു സൈബ സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാനാണ്. സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. ചിത്രത്തിലെ ;ഉണ്ണിമായേ’ എന്ന ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
 3. ഹലാൽ ലവ് സ്റ്റോറി
  സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്
  ‘ഹലാൽ ലവ് സ്റ്റോറി’. ഇന്ദ്രജിത്തും ഗ്രേസ് ആൻ്റണിയുമാണ് നായകനും നായികയും. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രം ഒക്ടോബറിൽ എത്തുമെന്നാണ് റിപ്പോർട്ട്. നെറ്റ്‌ഫ്ലിക്സ് ആണ് ചിത്രം റിലീസിനെത്തിക്കുക. പപ്പായ സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 4. ചുരുളി
  ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ചിത്രത്തിന്റെ ട്രൈലർ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഒ ടി ടി റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. വിർച്യുൽ റിയാലിറ്റി പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, ജോജു ജോർജ്, സൗബിൻ ഷാഹിർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
 5. ലവ്
  ‘ഉണ്ട’യുടെ സംവിധായകൻ ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം ‘ലവ്’ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ്. ഷൈൻ ടോം ചാക്കോ രജിഷ വിജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ലോക്ഡൌൺ കാലയളവിൽ ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രമാണ് ‘ലവ്’. ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Maniyarayile Ashokan Location photo

cp-webdesk

null
null