Cinemapranthan
null

അഡാർ ലുക്കിൽ മമ്മൂക്ക; പ്രായത്തെ ഇങ്ങനെ പരിഹസിക്കരുതെന്ന് ആരാധകർ

മനോരമ ഓൺലൈൻ ഒരുക്കിയ കലണ്ടർ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

null

“പ്രായത്തിന് അഭിമാനിക്കാം തോറ്റ് പോയത് ഈ മനുഷ്യനോടാണ്”.. മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ് പറയുന്നത്. മലയാളത്തിന്റെ നിത്യ വിസ്മയത്തിനു 69 വയസ്സ് പിന്നിടുമ്പോൾ ,അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
മനോരമ ഓൺലൈൻ ഒരുക്കിയ കലണ്ടർ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

മനോരമ കലണ്ടർ മൊബൈൽ ആപ്പിനായി മമ്മൂട്ടിയുടെ ഇൗ ചിത്രങ്ങൾ ഒരുക്കിയത് ഫാഷൻ മോങ്ഗറാണ്. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അപൂർവമായി മാത്രമാണ് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തങ്ങളുടെ പ്രിയ താരത്തെ ഒരുപാട് മിസ് ചെയ്തിരുന്ന ആരാധകർക്ക് സർപ്രൈസായി ഇൗ പുതിയ ചിത്രം. എത്രയോ ഒാണക്കാലങ്ങളിൽ തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ വിരുന്നൂട്ടിയ താരം സ്റ്റൈലിഷ് ഗെറ്റപ്പിൽ ആരാധകർക്ക് മുന്നിൽ എത്തുമ്പോൾ ഒരു മാസ് സിനിമയോളം പോന്ന ആവേശമാണ് എല്ലായിടത്തും ഉയരുന്നത്.

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

cp-webdesk

null
null