കൊച്ചി; ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു. നാളെ പുറത്തിറങ്ങാനിരുന്ന ചിത്രത്തിന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. സിനിമയിലെ ഉള്ളടക്കവും ടൈറ്റിലും വസ്തുതാവിരുദ്ധമാണെന്നും, ഇത് കേരളത്തിൻ്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നുമുള്ള നിരീക്ഷണങ്ങളെത്തുടർന്നാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
സിനിമ ഒരു കലാരൂപമാണെന്നും അത്തരം കാര്യങ്ങളിൽ പൊതുവെ ഇടപെടാറില്ലെന്നും വ്യക്തമാക്കിയ കോടതി, എന്നാൽ ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിർമ്മാതാക്കളുടെ അവകാശവാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി. ചിത്രത്തിൻ്റെ ടീസർ പ്രകോപനപരമാണെന്ന് ഹർജി ഭാഗം വാദിച്ചപ്പോൾ, ടീസറിലെ വിവാദ ഭാഗങ്ങൾ സിനിമയിലില്ലെന്നായിരുന്നു അണിയറപ്രവർത്തകരുടെ വിശദീകരണം. എങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കായി റിലീസ് നീട്ടിവെക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു






