Cinemapranthan
null

‘സൂരറൈ പോട്ര്’ സംവിധയകനൊപ്പം ആമസോണിന്റെ ചിത്രം; നെറ്റ്‌ഫ്ളിക്സ് നേരിട്ടു നിർമ്മിക്കുന്ന സിനിമ: കണ്ണനെ കുറിച്ച് ജയറാം

“ഞാനും കണ്ണനും കൂടി ആമസോണിന് വേണ്ടി ഒരു സിനിമ ചെയ്‌തു. ഞാനും ഉർവശിയും അതിൽ അതിഥി വേഷമാണ്.”

null

സിനിമ നിർമ്മാണത്തിലും ടെലിഫിലിം നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് മലയത്തിലെ ഒരു യുവതാരത്തിന്. ആമസോണിന് വേണ്ടി ഇദ്ദേഹം ഒരു സിനിമയിൽ അഭിനയിച്ചു. അച്ഛനൊപ്പം ആയിരുന്നു ആമസോൺ ചിത്രത്തിൽ താരപുത്രന്റെ അഭിനയം.

മറ്റാരുമല്ല നടൻ ജയറാമിന്റെ മകൻ കാളിദാസിനാണ് നെറ്റ്‌ഫ്ലിക്‌സിന്റെ പ്രോജക്‌ട് തേടിയെത്തിയിരിക്കുന്നത്. ജയറാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മാർച്ച് 17ന് ശേഷം ഞങ്ങളാരും വീടിന് പുറത്തേക്കിറങ്ങിയിട്ടില്ല. ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു. ഇടയ്‌ക്ക് രണ്ട് പരസ്യങ്ങളിൽ അഭിനയിച്ചു. ഞാനും കണ്ണനും കൂടി ആമസോണിന് വേണ്ടി ഒരു സിനിമ ചെയ്‌തു. ഞാനും ഉർവശിയും അതിൽ അതിഥി വേഷമാണ്. കണ്ണനും കല്യാണിയുമാണ് നായകനും നായികയും. ഇറുതി സുട്ര്, സൂരറൈ പോട്ര് എന്നീ ചിത്രങ്ങൾ ഒരുക്കിയ സുധ കൊങ്ങരയാണ് സംവിധാനം ചെയ്‌തത്.’ – ജയറാം പറയുന്നു

“സുധാമാം നെറ്റ് ഫ്ലിക്‌സിന് വേണ്ടി ചെയ്‌ത സിനിമയിലും ഞാൻ അഭിനയിച്ചു. സെപ്‌തംബറിൽ റിലീസാകും.’ കാളിദാസ് കൂട്ടിച്ചേർത്തപ്പോൾ,
‘നെറ്റ്ഫ്ലിക്സ് അമേരിക്കയിൽ നിന്ന് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് കണ്ണനാണ്‌.’ കാളിദാസ് പറഞ്ഞ് തുടങ്ങിയത് ജയറാമും പൂരിപ്പിച്ചു. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ദമ്പതികളായ ഗീതികയും സുദീപും ചേര്‍ന്ന് സംവിധാനം ചെയ്ത ഹാപ്പി സർദാർ ആണ് കാളിദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാലാ പാര്‍വ്വതി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.

cp-webdesk

null
null