Cinemapranthan
null

കരുതലിന്റെ സന്ദേശവുമായി’ജോസ് ആലുക്കാസ്’; വീഡിയോ ശ്രദ്ധേയമാകുന്നു

null

ഓണം വരുമ്പോൾ കൂടെ വരുന്ന ഒന്നാണ് പരസ്യങ്ങൾ. ഓണ വിപണിയെ ലക്‌ഷ്യം വെച്ച് വരുന്ന പരസ്യങ്ങൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ വിറ്റഴിക്കുക എന്നത് തന്നെയാണ് പ്രധാന ഉദ്ദേശം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സുരക്ഷിതമായും കരുതലോടെയും ഓണം ആഘോഷിക്കാനുള്ള സന്ദേശം നൽകുകയാണ് “ജോസ് ആലുക്കാസ്”.

ഒത്തു ചേരലാണ് ഓണത്തിനെ കൂടുതൽ സുന്ദരമാക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ പരിമിതപ്പെടുത്തി അകലം പാലിച്ചു കൊണ്ട് സുരക്ഷിതത്വത്തിന്റെയും കരുതലിന്റെയും തണലിൽ നിന്ന് കൊണ്ട് ഓണം ആഘോഷിക്കാനാണ് “ജോസ് ആലുക്കാസ്” നൽകുന്ന സന്ദേശം. പൂക്കളങ്ങളും ഊഞ്ഞാലുകളും രുചിപ്പെരുമയും നിറഞ്ഞ ഓണ നാളുകൾ ഇനിയും വരും. ആ ഓർമ്മകൾ കൊണ്ട് ഇത്തവണ നമുക്ക് മനസ്സിൽ പൊന്നോണം തീർക്കാം. ഈ ഓണം അതിജീവനതന്റേതു കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് ‘ജോസ് ആലുക്കാസ്’
“ഉള്ളിലാണ് ഓണം.. കരുതലുള്ള പൊന്നോണം”

cp-webdesk

null
null