Cinemapranthan
null

അന്താരാഷ്ട്ര പുരസ്‌കാര നേട്ടവുമായി കനി കുസൃതി

മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‌കാരമാണ് കനിയെ തേടിയെത്തിയത്.

null

പുരസ്‌കാര നിറവിൽ കനി കുസൃതി. മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‌കാരമാണ് കനിയെ തേടിയെത്തിയത്. സ്പെയിനിലെ മാഡ്രിഡ് ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ ആണ് പുരസ്‌കാരം ലഭിക്കുന്നത്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്. ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് സി’ബിരിയാണി’ നേടിയിരുന്നു. അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ് തുടങ്ങി നിരവധി അവാർഡുകളാണ് “ബിരിയാണി” സ്വന്തമാക്കിയത്.

പ്രശസ്ത അഫ്‍ഗാനിസ്ഥാൻ നടി ലീന അലാം (LEENA ALAM,Shreen of Afghanisthan), പ്രശസ്ത കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവ(OLGA KHLASHEVA ) എന്നിവർ അംഗങ്ങളായ ജൂറിയാണ് ഇമാജിൻ ഫിലിം ഫെസ്റ്റിവലില്‍ കനിയെ തെരഞ്ഞെടുത്തത്.

cp-webdesk

null
null