Cinemapranthan
null

അവൾക്കൊപ്പം 16 വർഷം, ഇതാദ്യമായി പാടുന്നത് റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിച്ചു; ദിവ്യയുടെ പാട്ട് പങ്കുവച്ച് വിനീത്

null

ഭാര്യ ദിവ്യയുടെ ​ഗാനം ആദ്യമായി പങ്കുവച്ച് ​ഗായകൻ വിനീത് ശ്രീനിവാസൻ. “അവൾക്കൊപ്പം പതിനാറ് വർഷങ്ങൾ.. അവൾ പാടുന്നത് വീഡിയോ റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത് പക്ഷേ ഇതാദ്യമായാണ് . എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്”.

വീഡിയോ റെക്കോർഡ് ചെയ്യാൻ ദിവ്യയെ സമ്മതിപ്പിച്ച തന്റെ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. അവതാരം എന്ന തമിഴ് ചിത്രത്തിലെ ‘തെൻട്രൽ വന്ത് തീണ്ടും പോത്’ എന്ന ​ഗാനമാണ് ​ദിവ്യ മനോ​ഹരമായി പാടുന്നത്.

നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.

cp-webdesk

null
null