Cinemapranthan
null

ധ്രുവന്റെ സിനിമ ജീവിതം : ഗ്യാങ്സ്റ്ററിലെ പേരില്ലാത്ത വേഷം മുതൽ കണ്ണൂർ സ്‌ക്വാഡിലെ സുൽഫി വരെ…

സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റായും, പരസ്യ ചിത്രങ്ങളിൽ മോഡലായും സിനിമ ജീവിതം ആരംഭിച്ച ധ്രുവൻ ‘ലിസ്സമ്മയുടെ വീട്’, ‘പട്ടം പോലെ’, ലോർഡ് ലിവിങ്സ്റ്റൺ ഏഴരായിരം കണ്ടി’, 1971 ബീയോണ്ട് ബോർഡേർസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. ആ കൂട്ടത്തിൽ ധ്രുവന് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത്, ആഷിഖ് അബു സംവിധാനം ചെയ്ത ‘മമ്മൂട്ടി ചിത്രം ‘ഗാങ്സ്റ്ററി’ലാണ് . നായക കഥാപാത്രമായ അക്ബർ അലിയുടെ അജ്മീർ ഗ്യാങിലെ അംഗം. ചെറിയൊരു വേഷമാണെകിൽ പോലും, അത്യാവശ്യം സ്ക്രീൻ പ്രസൻസ് ആ കഥാപാത്രമുണ്ടായിരുന്നു.

null

ഒറ്റപ്പാലത്ത് മനിശ്ശേരിയിൽ ജനിച്ചു വളർന്ന, സിനിമാഭിനയം എന്നത് സ്വപ്നമായി കൊണ്ട് നടന്നിരുന്ന പയ്യൻ . സിനിമാരംഗത്ത് ഗോഡ്ഫാതർമാർ ഇല്ലാത്ത, അഭിനയ പാരമ്പര്യത്തിന്റെയോ, വലിയ സിനിമാബന്ധങ്ങളുടെയോ പിൻബലമില്ലാത്ത, അയാൾക്ക് അഭിനയമെന്നത് ഒരു വിദൂര സ്വപ്നമായിരുന്നു. പണ്ട് നാട്ടിൽ സിനിമ ഷൂട്ടിങ്ങുകൾ കണ്ട പരിചയം മാത്രമുണ്ടായിരുന്ന ആ ചെറുപ്പകാരൻ സിനിമ മോഹത്തിന് വേണ്ടി യാത്ര തിരിച്ചു. പിന്നീടയാൾ പതുക്കെ മലയാള സിനിമ ലോകത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ആ അഭിനേതാവിനെ നമ്മളിൽ പലർക്കുമറിയാം ധ്രുവൻ. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, വലിമൈ, ജനഗണമന, അടി, കാസർഗോൾഡ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേനായ നടൻ. ഓരോ സിനിമ കഴിയുന്തോറും പരസ്പരം വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന, വേറിട്ട പെർഫോമൻസുകൾ കാഴ്ച വെക്കാൻ ശ്രമിക്കുന്ന ധ്രുവൻ ഇന്നിപ്പോൾ കണ്ണൂർ സ്‌ക്വാഡിലെ പ്രതിനായക വേഷത്തിലെക്കെത്തി നിൽക്കുകയാണ്.

സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റായും, പരസ്യ ചിത്രങ്ങളിൽ മോഡലായും സിനിമ ജീവിതം ആരംഭിച്ച ധ്രുവൻ ‘ലിസ്സമ്മയുടെ വീട്’, ‘പട്ടം പോലെ’, ലോർഡ് ലിവിങ്സ്റ്റൺ ഏഴരായിരം കണ്ടി’, 1971 ബീയോണ്ട് ബോർഡേർസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. ആ കൂട്ടത്തിൽ ധ്രുവന് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത്, ആഷിഖ് അബു സംവിധാനം ചെയ്ത ‘മമ്മൂട്ടി ചിത്രം ‘ഗാങ്സ്റ്ററി’ലാണ് . നായക കഥാപാത്രമായ അക്ബർ അലിയുടെ അജ്മീർ ഗ്യാങിലെ അംഗം. ചെറിയൊരു വേഷമാണെകിൽ പോലും, അത്യാവശ്യം സ്ക്രീൻ പ്രസൻസ് ആ കഥാപാത്രമുണ്ടായിരുന്നു.

പിന്നീട് , ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്യൂനി’ലെ ‘ബാലു’ എന്ന പ്രധാന വേഷം ധ്രുവന്റെ കരിയറിൽ ഒരു വഴിത്തിരിവായി. ബാലു എന്ന കഥാപാത്രത്തിന് കിട്ടിയ പ്രേക്ഷക പിന്തുണയും , ‘ക്യൂൻ’ സിനിമയുടെ വിജയവും ധ്രുവന് മലയാള സിനിമ രംഗത്ത് തന്റേതായ ഇടം നേടാൻ ധ്രുവനെ സഹായിച്ചു.

പിന്നീട് ഷാഫി സംവിധാനം ചെയ്ത ചിൽഡ്രൻസ് പാർക്കിലെ ഋഷി എന്ന കഥാപാത്രം ധ്രുവൻ എന്ന അഭിനേതാവിന്റെ, കോമഡി സാധ്യതകൾ അത്യാവശ്യം നല്ല രീതിയിൽ ഉപയോഗിച്ച ഒന്നാണ്. അരുൺ പി, ആറിന്റെ ‘ഫൈനൽസ്’, ബി.ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’ തുടങ്ങിയ ചിത്രങ്ങളിലെ അഥിതി വേഷങ്ങൾ ചെറുതെങ്കിലും , പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. പിന്നീട് എച്ച്. വിനോദ് സംവിധാനം ചെയ്ത അജിത് ചിത്രം ‘വലിമൈ’യിലൂടെ, തമിഴ് സിനിമ രംഗത്തേക്കും ധ്രുവൻ കടന്നു വന്നു.

അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നെഗറ്റീവ് വേഷം എന്ന പ്രേത്യേകതയും ഈ കഥാപാത്രത്തിനുണ്ടായിരുന്നു. ജനഗണമനയിലെ ഷഹീൻ എന്ന കഥാപാത്രവും അയാൾ തന്റേതായ രീതിയിൽ ഭംഗിയാക്കി. അതിനു ശേഷം വന്ന പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’,യിലെ ജോബി വർഗീസ് അത്യാവശ്യം അഭിനയ പ്രാധ്യാനമുള്ള വേഷം തന്നെയാണെന്ന് പറയാം. വളരെ പരുക്കനും, അഹങ്കാരം നിറഞ്ഞതുമായ ഒരു മികവുറ്റ പ്രതിനായക വേഷമായിരുന്നു ‘അടി’യിലെ ജോബി വർഗീസ്. ധ്രുവൻ ആ കഥാപാത്രത്തെ അസാധ്യമായി അവതരിപ്പിച്ചു. പിന്നീട് വന്ന ‘കാസർഗോൾഡി’ലെ വേഷവും ആ അഭിനേതാവ് ഭംഗിയാക്കി. ‘കണ്ണൂർ സ്‌ക്വാഡി’ലെക്കെത്തുമ്പോൾ മേല്പറഞ്ഞ കഥാപാത്രങ്ങളിൽ നിന്ന് വളരെ വേറിട്ട ഒന്നാണ്, ‘കണ്ണൂർ സ്‌ക്വാഡി’ലെ, സുൽഫി.

സ്പോയ്ലർ കോൺടെന്റ്

വളരെ സൈലന്റായ, എന്നാൽ തന്റെ കുടുംബത്തോട്, വളരെയധികം മാനസികമായി ഇഴ ചേർന്ന് കിടക്കുന്ന , വൈകാരികാരികമായി ദുർബലനായ, എന്നാൽ തന്റെ ഉള്ളിൽ എവിടെയോ, ക്രൂരത ഒളിപ്പിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ. വളരെ കുറവ് സ്ക്രീൻ പ്രസൻസ് മാത്രമേ, ഉള്ളുവെങ്കിലും, ചുരുങ്ങിയ സമയം കൊണ്ട്, ധ്രുവൻ സുൽഫി എന്ന കഥാപാത്രമായി മാറുകയായിരുന്നു എന്ന് പറയാം. ധ്രുവൻ എന്ന നടന്റെ വേറൊരു അഭിനയ ശൈലിയുടെ പുതിയൊരു മാനം ‘കണ്ണൂർ സ്‌ക്വാഡിൽ നമ്മുക്ക് കാണാം.

ഓരോ സിനിമാക്കാരനും നിരന്തരമായ പരിശ്രമത്തിലൂടെയും, വളരെയേറെ കഷ്ടതകളിലൂടെയും ആണ് സിനിമകാരനാവുന്നത്. അങ്ങനെ ഒരുപാട് പ്രതിബന്ധങ്ങൾ മറി കടന്നു വന്ന ഒരു ആയിരത്തോളം സിനിമാന്വേഷികളിലൊരാളാണ് ധ്രുവൻ. ഒരു പക്ഷെ സിനിമ എന്ന മോഹവുമായി നിരന്തരമായ യാത്രകൾ നടത്തുന്ന നമ്മളിലൊരാൾ.

cp-webdesk

null
null