Cinemapranthan
null

മലയാള സിനിമയിലെ അത്ഭുത പരീക്ഷണം ‘വാലാട്ടി’;റിവ്യൂ വായിക്കാം

null

മലയാളികൾക്ക് എന്നും മികച്ച സിനിമകൾ തന്ന ബാനർ. എന്നും പരീക്ഷണങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്ന ബാനർ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും പുതിയ അത്ഭുത പരീക്ഷണം ‘വാലാട്ടി’. ഒറ്റവാക്കിൽ ഇതല്ലാതെ മറ്റൊന്നും വാലാട്ടിയെ കുറിച്ച് പ്രാന്തന് പറയാനില്ല


മേൽപ്പറഞ്ഞ പോലെ ഫ്രൈഡേ എന്ന ബാറിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാതെ പോയതുകൊണ്ട് കിട്ടിയതെല്ലാം ബോണസായിരുന്നു. സിനിമ കഴിഞ്ഞതും കണ്ണ് നിറഞ്ഞതും മനസു നിറഞ്ഞതും ഒന്നുമറിയാതെ മറ്റൊരു ലോകത്തേക്കെത്തിയ അനുഭൂതി. നാല് പട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ദേവൻ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ മാജിക്കൽ സിനിമ വെറും പെറ്റ് ലൗ വേർസ് ൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല എന്ന് മാത്രമേ പ്രാന്തന് പറയാനൊള്ളൂ..

കേവലം കുറച്ചു പട്ടികളല്ലേ അവരുടെ പടമല്ലേ പകുതിയും വി ഫ് എക്സ് അല്ലെ ഒന്നുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം എന്നോണം മൂന്ന് വർഷം ട്രെയിനിങ് കൊടുത്ത യഥാർത്ഥ പട്ടികളെ ഉപയോഗിച്ച് യാതൊരുവിധ വി ഫ് എക്സ് സാധ്യതകളെയും ഉപയോഗപ്പെടുത്താതെ ഏറ്റവും മനോഹരമായി സൃഷ്ഠിച്ചെടുത്ത സിനിമക്ക് കയ്യടിക്കാതെ തരമില്ല. വിജയ് ബാബു, ദേവ് മോഹൻ, മഹിമ നമ്പിയാർ ,രോഹിണി, ശ്രീകാന്ത് മുരളി എന്നിവർ മറ്റു കഥാപത്രങ്ങളായി എത്തുന്ന വാലാട്ടിയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ശബ്ദ സാനിധ്യം ആയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു യുശ്വൽ ഫീൽ ഗുഡ് സിനിമ ചേരുവക്കപ്പുറം ഒരു ആഘോഷ സിനിമക്ക് വേണ്ട മാസും , അടിയും ഇടിയും തമാശയും, പ്രണയവും ,പാട്ടും ,എല്ലാം വാലാട്ടിയിൽ ഉണ്ട് . കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല അത് നിങ്ങൾ തീയേറ്ററിൽ കണ്ടറിയേണ്ടത് തന്നെ ആണ്.. അത് തന്നെ ആണ് അതിന്ടെ ഫ്രഷ്‌നെസ്സും.. വീണ്ടും പറയുന്നു. ഓമന മൃഗങ്ങളെ സ്‌നേഹിക്കുന്നവർക്ക് മാത്രമല്ല , കുട്ടികൾക്കും , മുതിർന്നവർക്കും കുടുംബങ്ങൾക്കും എല്ലാം മനസ്സറിഞ്ഞു ചിരിക്കാനും , ചിന്തിപ്പിക്കാനും വാലാട്ടി എന്ന സിനിമക്ക് കഴിയും ധൈര്യമായി ടിക്കറ്റ് എടുക്കാം മലയാള സിനിമയിലെ ഈ അത്ഭുത പരീക്ഷണം കാണാനായി

cp-webdesk

null
null