Cinemapranthan
null

‘കടുവ’യുടെ വില്ലനാകാൻ വിവേക് ഒബ്റോയ്

ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് വില്ലനാകുന്ന രണ്ടാമത്തെ ചിത്രമാണിത്

null

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം ‘കടുവ’യിൽ വില്ലനാകാൻ വിവേക് ഒബ്‌റോയ്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് വില്ലനാകുന്ന രണ്ടാമത്തെ ചിത്രമാണിത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ജിനു വി. എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. മലയാളത്തിൽ 2000ൽ റിലീസ് ചെയ്ത പുനരധിവാസം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം. കലാസംവിധാനം– മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ. ഇത്തരത്തിൽ സിനിമയുടെ മുന്നിലും പിന്നിലും വമ്പൻ ടീം ആണ് അണിനിരക്കുന്നത്. കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്.

cp-webdesk

null
null