Cinemapranthan

‘മാസ്റ്റര്‍’ റിലീസ് ഇല്ലെങ്കിൽ മരയ്ക്കാറും വേണ്ട; ആന്റണി പെരുമ്പാവൂരിന്റെ പേജിൽ വിജയ് ആരാധകരുടെ പ്രതിഷേധം

എന്നാൽ സംഘടനയിൽ തീയേ‌റ്റർ ഉടമകൾ ബഹുഭൂരിഭാഗവും തീയേ‌റ്ററുകൾ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്

null

സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകൾ ഉടൻ തുറക്കേണ്ടെന്ന ഫിയോക്ക് തീരുമാനത്തിനെതിരെ വിജയ് ആരാധകർ രംഗത്ത്. മാസ്റ്റര്‍ പുറത്തിറക്കിയില്ലെങ്കില്‍ മരയ്ക്കാര്‍ ആരും കാണില്ല എന്നാണ് ചില വിജയ് ആരാധകർ പറയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശനം അറിയിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. വിജയ് ചിത്രം ‘മാസ്റ്റര്‍’ റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തീയറ്റര്‍ തുറക്കുന്ന തീരുമാനം ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.

നിർമ്മാതാക്കളും വിതരണക്കാരും തീയേ‌റ്റർ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറൽ ബോഡിയിലാണ് തല്ക്കാലം തിയേറ്റർ തുറക്കേണ്ടത് ഇല്ലെന്ന തീരുമാനം ഉണ്ടായത്. എന്നാൽ സംഘടനയിൽ തീയേ‌റ്റർ ഉടമകൾ ബഹുഭൂരിഭാഗവും തീയേ‌റ്ററുകൾ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾക്കായി തീയേ‌റ്റർ തുറക്കുന്നത് നന്നാകില്ലെന്ന സംഘടനാ നേതാക്കളായ നടൻ ദിലീപ്,​ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ അഭിപ്രായത്തിന് യോഗം ഒടുവിൽ അംഗീകാരം നൽകുകയായിരുന്നു.

നിർമ്മാതാക്കൾ ഉൾപ്പടെയുള‌ളവർ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓർക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസൻസ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകുക,​ തീയ‌േറ്ററുകൾ പ്രദർശനത്തിന് സജ്ജീകരിക്കാൻ ഒരാഴ്‌ച സമയം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാരിനോട് നി‌ർമ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേ‌റ്റർ തുറന്നാൽ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.

കൊവി‌ഡ് പിടിമുറുക്കിയതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ സംസ്ഥാനത്തെ തീയേ‌റ്ററുകൾ അടച്ചത്. പിന്നീട് ജനുവരി 5 മുതൽ കർശന കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പകുതി ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇങ്ങനെ തുറക്കുന്നതിന് തയ്യാറായിരുന്നില്ലാത്തതിനാൽ ഫിലിംചേമ്പർ തീയേറ്ററുകൾ തുറക്കില്ലെന്ന് അറിയിച്ചു. പുതിയ സിനിമകൾ തീയേ‌റ്ററുകൾക്ക് നൽകില്ലെന്ന് വിതരണക്കാരുടെ സംഘടനയും അറിയിച്ചിരുന്നു.

cp-webdesk

null