Cinemapranthan

‘രേഖ’യിലെ ആ രംഗം ചെയ്യുമ്പോൾ ചിരിയായിരുന്നു കണ്ട്രോൾ ചെയ്യേണ്ടി വന്നത്’; കേരളത്തിലെ ആദ്യത്തെ ഇന്റിമസി ഡയറക്ടർമാർ പറയുന്നു

‘റൊമാൻസ്, സെൻഷ്വൽ മാത്രമല്ല ഇന്റിമസി സീനുകൾ’

null

ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി എന്നിവർ അഭിനയിച്ച ‘ഗെഹ്‌റായിയാൻ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യൻ സിനിമാ ലോകത്ത് ഇന്റിമസി ഡയറക്ടർ എന്നൊരു വിഭാഗം ഉണ്ടെന്ന് അറിയുന്നതും ചർച്ചയാവുന്നതും. തുടർന്നിങ്ങോട്ട് ഇന്റിമസി ഡയറക്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ ഒരു പൊസിഷൻ സിനിമ മേഖലയിൽ കൊണ്ട് വരാനുള്ള ശ്രമത്തെക്കുറിച്ചും ചർച്ചകളും നടന്നു. എന്നാൽ മലയാള സിനിമയിൽ കേട്ട് കേൾവി പോലും ഇല്ലാതിരുന്ന ഇന്റിമസി ഡയറക്ടർ എന്ന വിഭാഗം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്.

വിൻസി അലോഷ്യസ്, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘രേഖ’ എന്ന സിനിമയിലൂടെ കേരളത്തിലെ ആദ്യത്തെ ഇന്റിമസി ഡയറക്ടർമാർ മലയാള സിനിമയിൽ വന്നിരിക്കുകയാണ്. റിഷ്‌ദാൻ, അനഘ എന്നിവരാണ് മലയാളത്തിലെ ആദ്യത്തെ ഇന്റിമസി ഡയറക്ടർമാർ. ‘റൊമാൻസ്, സെൻഷ്വൽ അല്ലെങ്കിൽ അങ്ങനത്തെ സീനുകൾ മാത്രമല്ല ഇന്റിമസി സീനുകൾ’ എന്ന് പറയുകയാണ് റിഷ്‌ദാനും അനഘയും. സിനിമാപ്രാന്തന്റെ ‘CPX ടോക്സിൽ’ സംസാരിക്കുകയായിരുന്നു ഇരുവരും. ‘രേഖ’ സിനിമയിലെ ഇന്റിമസി രംഗങ്ങൾ ചിത്രീകരിച്ച അനുഭവങ്ങളും ഇന്റിമസി ഡയറക്ഷനെയും അതിന്റെ ഉപയോഗങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

അഭിമുഖത്തിന്റെ പൂർണ്ണരൂപം

cp-webdesk

null

Latest Updates