Cinemapranthan

ഭീഷണിപ്പെടുത്തിയ ശബ്ദരേഖ കൈവശമുണ്ട്; റോഷന്‍ മാത്യുവിനെതിരെ ലേഖിക: പ്രതികരിക്കാനില്ലന്ന് താരം

“ലക്ഷ്മിയെ വ്യക്തിപരമായി ഉപദ്രവിക്കുക എന്നതാണ് എന്റെ ലക്ഷ്യം പൈസ കൊടുത്തിട്ടാണെങ്കിലും ഞാന്‍ ഇതിന് റീച്ച് കൂട്ടും”

null

റോഷൻ മാത്യു ദർശന രാജേന്ദ്രൻ എന്നിവരുമായി വനിതാ നടത്തിയ അഭിമുഖത്തിന്റെ പേരിലുണ്ടായ വിവാദവും സൈബര്‍ ആക്രമണവും റോഷന്റെ നേരിട്ടുള്ള അറിവോടെയാണെന്ന് അഭിമുഖം നടത്തിയ ലേഖിക. വ്യക്തിപരമായി ഉപദ്രവിക്കുകയാണ് ലക്ഷ്യമെന്ന് റോഷൻ പറഞ്ഞതായി ലേഖിക ലക്ഷ്മി പ്രേംകുമാർ. അഴിമുഖം.കോം എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തൽ.

വനിത അഭിമുഖം നടത്തിയ ലേഖികയെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നുവെന്നും തങ്ങൾ ഇട്ട പോസ്റ്റ് നിലപാട് വിശദീകരിക്കൽ മാത്രമാണെന്നും റോഷൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ റോഷനെതിരെ ആരോപണവുമായി ലക്ഷ്മി എത്തുന്നത്. എന്നാൽ ആരോപണത്തിനെതിരെ ഇപ്പോ പ്രതികരിക്കാൻ ഇല്ലെന്ന് റോഷൻ മാത്യു പറഞ്ഞു.

ലക്ഷ്മിയുടെ വാക്കുകൾ;

വനിതയില്‍ അഭിമുഖം വന്നതിനു ശേഷം എന്റെ സീനിയറുമായി റോഷന്‍ സംസാരിച്ചിരുന്നു. റോഷന്റെ ആവശ്യം ഈ പത്ത് പോയന്റുകളും, എന്റെ ഫോട്ടോയും ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണം എന്നുള്ളതായിരുന്നു. ഇത് ഞാന്‍ മാത്രം ഉന്നയിക്കുന്നതല്ല. എന്റെ സീനിയര്‍ സബ് എഡിറ്ററോട് സംസാരിച്ച കാര്യമാണ്. അപ്പോള്‍ ഇവിടെ നിന്നും പറഞ്ഞത് ഇത് വനിതയുടെ ഉത്തരവാദിത്വമാണെന്നും, ലേഖികയുടെ പേര് വലിച്ചിഴയ്ക്കരുത് എന്നുമാണ്. എന്നാല്‍ റോഷന്റെ മറുപടി ലക്ഷ്മിയെ വ്യക്തിപരമായി ഉപദ്രവിക്കുക എന്നതാണ് എന്റെ ലക്ഷ്യം പൈസ കൊടുത്തിട്ടാണെങ്കിലും ഞാന്‍ ഇതിന് റീച്ച് കൂട്ടും എന്നായിരുന്നു.

ഇത് പറയുന്ന ഓഡിയോ എന്റെ കൈയിലും എന്റെ സഹപ്രവര്‍ത്തകരുടെ അടുത്തും ഉണ്ട്. ഇതിനെതിരെ കേസിന് പോകാന്‍ തന്നെയാണ് എന്റെ തീരുമാനം. എന്റെ സ്ഥാപനത്തിന്റെ എല്ലാ സപ്പോര്‍ട്ടും എനിക്കൊപ്പമുണ്ട്.

എന്റെ പേഴ്‌സണല്‍ ഐഡി ഇട്ടുകൊടുത്തിട്ട്, എല്ലാവര്‍ക്കും അത് ഞാന്‍ ആണെന്ന് മനസിലായ ശേഷം സൈബര്‍ ആക്രമണത്തിന് എതിരാണെന്നു പറയുന്നു. റോഷന്‍ ഈ യുഗത്തില്‍ ജീവിക്കുന്ന ആളല്ലേ, അറിയാമായിരിക്കുമല്ലോ സൈബര്‍ ആക്രമണം നടത്തുമെന്ന്. എന്റെ പേരു മാത്രമെ സൂചിപ്പിച്ചിരുന്നുള്ളൂ എങ്കില്‍ ശരി, എന്റെ ഐഡി ആ പോസ്റ്റിനകത്തേക്ക് വലിച്ചിട്ടത് സൈബര്‍ ആക്രമണത്തിന് വിട്ടുകൊടുക്കുക എന്ന ഉദ്ദേശം കൊണ്ട് തന്നെയാണ്. റോഷനെ പോലെ ഇത്രയും റീച്ചുള്ള ഒരാള്‍ മൂന്നു മണിക്കൂറിന് ശേഷം അത് ഡിലീറ്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല. മലയാള സിനിമയിലെ നടിമാരെല്ലാം നേരിടുന്ന പ്രശ്‌നമാണ് സൈബര്‍ ബുള്ളീയിങ്ങ്. അതെല്ലാം അറിഞ്ഞുവെച്ചുകൊണ്ടാണല്ലോ എന്നെ അതിലേക്ക് എറിഞ്ഞു കൊടുത്തത്. റോഷന്റെ ഭീഷണി ഓഡിയോ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എന്നോട് പറഞ്ഞതാണ് ഞാന്‍ എഴുതിയത്. ആ പത്ത് പോയന്റുകളും തികച്ചും ബാലിശമായവയാണ്. റോഷനും ദര്‍ശനയും തമ്മില്‍ പ്രണയമാണ് എന്ന് ഹൈലറ്റ് ചെയ്താണ് ഞങ്ങള്‍ കൊടുത്തതെങ്കില്‍ ശരി. ഞങ്ങള്‍ വളച്ചൊടിച്ചെന്നു പറയാം. എന്നാല്‍ അതിനകത്ത് തന്നെ സൗഹൃദമാണ് എന്ന് പറയുന്നുണ്ടല്ലോ. പിന്നെ ബെസ്റ്റ് ഫ്രണ്ട് എന്ന് വിളിക്കില്ല, ബെസ്റ്റിയസ്റ്റ് ഫ്രണ്ട് എന്നെ വിളിക്കൂ എന്നൊക്കെ പറയുന്നതില്‍ എനിക്കൊന്നും പറയാനില്ല.” ലക്ഷ്‌മി പറഞ്ഞു.

Also Read:“കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ”: വനിതയിലെ അഭിമുഖത്തിനെതിരെ റോഷൻ മാത്യുവും ദർശനയും

cp-webdesk

null