Cinemapranthan

‘ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ അവന്‍ ജനിച്ചു’; ചാർളിയുടെ അഞ്ചാം വാർഷികത്തിൽ ഉണ്ണി ആർ

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ എത്തിയ ചാർളി. ഉണ്ണി ആറിന്റെ രചനയിൽ ഒരുങ്ങിയ ചിത്രം 2015ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ചാർളിയെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി ആർ.

“അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.” എന്ന് എഴുതിയതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്

‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ അദ്ദേഹം പങ്കുവെച്ച മറ്റൊരു പോസ്റ്റ്

ദുൽഖർ സൽമാനൊപ്പം പാർവതി തിരുവോത്ത് ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും മറ്റ് പ്രധാനപെട്ട വേഷങ്ങൾ കൈകാര്യം ചെയ്തു. ഒട്ടേറെ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരേപോലെ സ്വന്തമാക്കിയിരുന്നു.

cp-webdesk