Cinemapranthan
null

നടൻ ടോവിനോ തോമസിന് പരിക്ക് ; ഐസിയുവിൽ നിരീക്ഷണത്തിൽ

വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന

null

ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പരിക്കേറ്റു. കള എന്ന പുതിയ ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേൽക്കുന്നത്. വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടോവിനോയെ ഐസിയുവിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തുടർച്ചയായി ചിത്രീകരിച്ചിരുന്നു. കടുത്ത വയറുവേദനയെത്തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

cp-webdesk

null
null