Cinemapranthan

പത്ത് മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറക്കുന്നു; ആദ്യം ദളപതിയുടെ ‘മാസ്റ്റർ’

null

നീണ്ട ഇടവേളക്ക് ശേഷം കേരളത്തിൽ നാളെ തിയേറ്ററുകൾ തുറക്കുകയാണ്. വിജയ് ചിത്രം ‘മാസ്റ്റർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ ഉണ്ട്. കേരളത്തിൽ അഞ്ഞൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ചിത്രം എത്തുന്നത് എന്നാണ് റിപോർട്ടുകൾ.

പാതി സീറ്റില്‍ മാത്രം ആളെ ഇരുത്തി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബുധനാഴ്ച മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം. മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി.സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങി.മാസ്റ്ററിന് ശേഷം മലയാള സിനിമകള്‍ മുന്‍ഗണന ക്രമത്തില്‍ റിലീസ് ചെയ്യും. ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

തിയറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കേണ്ട കുടിശ്ശിക കൊടുത്ത് തീര്‍ക്കാനും ഫിലിം ചേമ്പര്‍ യോഗത്തില്‍ സമയപരിധി നിശ്ചയിച്ചു. സിനിമ മേഖലയെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടില്‍ നടന്മാരായ മോഹന്‍ലാല്‍,പൃഥിരാജ് ഉള്‍പ്പടെയുള്ളവര്‍ സമൂഹ്യമാധ്യമങ്ങളിലൂടെയും നന്ദി അറിയിച്ചു

cp-webdesk

null

Latest Updates