Cinemapranthan

#EXCLUSIVE: പ്രീസ്റ്റ് തമിഴിലേക്ക്?; കാര്‍മെന്‍ ബെനഡിക്റ്റാകാൻ തമിഴ് സൂപ്പർ താരം

തമിഴ് പകർപ്പ് അവകാശം സ്വന്തമാക്കാൻ ഒരു പ്രമുഖ നിർമ്മാണ കമ്പനി അണിയറ പ്രവർത്തകരെ ബന്ധപെട്ടതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

null

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തീയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മികച്ച പ്രതികരണങ്ങൾ നേടി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് എത്തിയ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ.

അതേസമയം ചിത്രത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന കഥാപാത്രത്തെ തമിഴ് സിനിമയിലെ തന്നെ ഒരു സൂപ്പർ താരമാകും അവതരിപ്പിക്കുക.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഈ വെള്ളിയാഴ്ച്ചയാണ് കേരളത്തിന് പുറത്ത് റിലീസ് ചെയ്തത്. തമിഴ് നാട്ടിലടക്കം മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രത്തിന്റെ തമിഴ് പകർപ്പ് അവകാശം സ്വന്തമാക്കാൻ ഒരു പ്രമുഖ നിർമ്മാണ കമ്പനി അണിയറ പ്രവർത്തകരെ ബന്ധപെട്ടതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

സംവിധായകൻ ജോഫിന് ഒപ്പം മമ്മൂട്ടി

ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുകൊണ്ട് ഒരുക്കിയ ചിത്രമാണ് ദി പ്രീസ്റ്റ്. ഒരു കുടുംബത്തില്‍ നടക്കുന്ന ആത്മഹത്യ പരമ്പരയുടെ കാരണം കണ്ടെത്താന്‍ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എത്തുന്നു. അന്വേഷണത്തിനിടയില്‍ അമേയ ഗബ്രിയേല്‍ എന്ന പതിനൊന്നുകാരിയെ പരിചയപ്പെടുകയും അവള്‍ക്ക് പിന്നിലെ നിഗൂഢതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഫാദര്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

cp-webdesk

null