Cinemapranthan
null

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍; നടന്‍മാര്‍ ധനുഷ്, മനോജ് വാജ്‌പേയി; നടി കങ്കണ; ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

മികച്ച സഹനടന്‍ വിജയ് സേതുപതി

null

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മലയാള ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. മികച്ച നടന്മാരായി മനോജ് വാജ്‌പേയി, ധനുഷ് എന്നിവരെ തെരെഞ്ഞെടുത്തു. മികച്ച നടി കങ്കണ റണാവത്ത്. മികച്ച സഹനടന്‍ വിജയ് സേതുപതി.

മറ്റു പുരസ്‌കാരങ്ങൾ

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്‌നം പോലെ, ശരണ്‍ വേണുഗോപാല്‍

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി

സ്‌പെഷ്യല്‍ എഫക്ട്- കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍

മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്ചിത്രം- അസുരന്‍

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി

നിരൂപണം- സോഹിനി ചതോപാധ്യായ്

കഥേതര വിഭാഗം (നോണ്‍ ഫീച്ചര്‍)

വോയ്സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക)

സംഗീത സംവിധാനം- ബിഷഖ്ജ്യോതി (ക്രാന്തി ദര്‍ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)

എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന)

ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ)

ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്)

ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി)

സംവിധാനം- സുധാന്‍ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ്‍ വേണുഗോപാല്‍)

ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്മോള്‍ സ്കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്)

അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)

അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ്

എക്സ്പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക

വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്

സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്സ്, ലാഡ്‍ലി

പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്സ്

പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍

കലാ, സാംസ്കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന

തമിഴ് ചിത്രം- അസുരന്‍ മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്

വരികള്‍ : പ്രഭാ വർമ (കോളാമ്പി)

cp-webdesk

null
null