Cinemapranthan
null

പേടിപ്പിച്ച് ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’; ഒഫീഷ്യൽ ട്രെയിലർ പുറത്ത്

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും എത്തിയ ട്രെയിലർ ഒരു ഹൊറർ ചിത്രമാണെന്ന സൂചനയാണ് നൽകുന്നത്

null

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും എത്തിയ ട്രെയിലർ ഒരു ഹൊറർ ചിത്രമാണെന്ന സൂചനയാണ് നൽകുന്നത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെയിലർ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറായ ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ സംവിധാനം ചെയ്തിരിക്കുന്നത് സൂരജ് ടോം ആണ്. ‘സീ ഫൈവ്’ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ ആണ് ചിത്രം ആണ് ചിത്രം ആദ്യമെത്തുക. തുടർന്ന് ‘സീ കേരളം’ ചാനൽ വഴി വേൾഡ് ടെലിവിഷൻ പ്രീമിയറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു.

ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു. സാനിയ ഇയ്യപ്പൻ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘എൻ്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് സൂരജ് ടോം. ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന എവർഗ്രീൻ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് കഥ – തിരക്കഥ – സംഭാഷണവുമൊരുക്കുന്ന ചിത്രമാണ് ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്.

cp-webdesk

null
null