Cinemapranthan

സുശാന്തുമായി ഡേറ്റിങ്ങിലായിരുന്നു; ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി സാറ അലിഖാൻ

ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയും സുശാന്തുമായുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ കൈമാറുകയും ചെയ്തു

null

“സുശാന്തുമായി ഡേറ്റിങ്ങിലായിരുന്നു, വിശ്വാസ്യത നഷ്ടമായപ്പോൾ പിരിഞ്ഞുവെന്ന് സാറ അലിഖാൻ. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടന്ന എൻ.സി.ബിയുടെ ചോദ്യം ചെയ്യലിലാണ്‌ നടി സാറ അലിഖാന്റെ വെളിപ്പെടുത്തൽ. ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകളായ സാറയുടെ ആദ്യ ചിത്രം കേദാർനാഥിൽ സുശാന്തായിരുന്നു നായകൻ. തുടർന്ന് സുശാന്തുമായി കുറച്ച് കാലം ഡേറ്റിങ്ങിൽ ആയിരുന്നുവെന്നും എന്നാൽ ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ അദ്ദേഹം വിശ്വസ്തനല്ലെന്ന് തിരിച്ചറിഞ്ഞതോടെ വേർപിരിഞ്ഞുവെന്നുമാണ് സാറ എൻ.സി.ബിയോട് പറഞ്ഞത്.

ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് സാറയെ എൻ.സി.ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പുറമെയാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും താരം വെളിപ്പെടുത്തുകയും സുശാന്തുമായുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ എൻ സി ബിക്ക് കൈമാറുകയും ചെയ്തു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സുശാന്തിനൊപ്പം ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു എന്ന ആരോപണം സാറ തള്ളി. ഒരുമിച്ച് സിഗററ്റ് മാത്രമേ വലിച്ചിട്ടുള്ളു എന്നാണ് സാറ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേദാര്‍നാഥിന്റെ ലൊക്കേഷനിൽ വെച്ച് ഇരുവരും വലിയ ഡോസില്‍ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നെന്ന് റിയ ചക്രബർത്തി പറഞ്ഞത് വാസ്തവിരുദ്ധമാണെന്ന് സാറ പറഞ്ഞു. സുശാന്തിന്റെ ലോണാവാല ഫാം ഹൗസിൽ സാറ പതിവായി സന്ദർശനം നടത്തിയിരുന്നെന്നും ഇരുവരും ചേർന്ന് തായ്ലൻഡിലേക്ക് ഒരു യാത്ര പോകാൻ പ്ലാൻ ചെയ്തിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് സാറ പറഞ്ഞു.

ലഹരിമരുന്നു കേസിൽ ഇത് വരെ ദീപികാ പദുക്കോണ്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബട്ട എന്നിവരെ എൻ സി ബി ചോദ്യം ചെയ്തിരുന്നു. മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയെ തുടർന്നാണ് ബോളിവുഡ് നായികമാരിലേക്ക് അന്വേക്ഷണം നീളുന്നത്. തുടർന്ന് ദീപികയുടെയും ശ്രദ്ധയുടെയും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഇവരുടെ ഫോണുകൾ എൻ സി ബി പിടിച്ചെടുക്കുകയും ചെയ്തു.

cp-webdesk

null

Latest Updates