Cinemapranthan
null

സണ്ണി ലിയോണിയെ പിന്നിലാക്കി റിയ ചക്രബർത്തി; 2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്ത്

താരങ്ങളുടെ പട്ടികയിൽ സുശാന്ത് സിങ് രാജ്പുത് ആണ് ഒന്നാമത്.

null

2020 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് യാഹൂ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി സണ്ണി ലിയോണിയെ പിന്നിലാക്കി ബോളിവുഡ് താരം റിയ ചക്രബർത്തിയെയാണ് ഇത്തവണ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി. താരങ്ങളുടെ പട്ടികയിൽ സുശാന്ത് സിങ് രാജ്പുത് ആണ് ഒന്നാമത്.

നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് റിയ ചക്രബർത്തിയെ പട്ടികയിൽ മുൻപിൽ എത്തിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ട നടി കങ്കണ റണാവത്താണ് പട്ടികയിൽ രണ്ടാമത്. നടി ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തും സാറാ അലി‌ഖാൻ പത്താമതുമായി പട്ടികയിൽ ഇടം നേടി.

നാലാം സ്ഥാനത്താണ് സണ്ണി ലിയോണ്‍, പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവർ അഞ്ചും ആറും സ്ഥാനത്തെത്തിയപ്പോൾ ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂർ എട്ടാം സ്ഥാനത്തും ബോളിവുഡ് താരവും സെയ്‌ഫ് അലി‌ഖാന്റെ ഭാര്യയുമായ നടി കരീന കപൂർ പട്ടികയിൽ ഒമ്പതാമതായി ഇടം പിടിച്ചു.

താരങ്ങളുടെ പട്ടികയിൽ അമിതാഭ് ബച്ചൻ , അക്ഷയ് കുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലും. സൽാമൻ ഖാൻ, ഇർഫാൻ ഖാൻ, റിഷി കപൂർ എന്നിവരാണ് ഇതിനു തൊട്ടുപുറകിൽ. അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ആദ്യ പത്തിൽ ഇടം നേടി.

cp-webdesk

null
null