Cinemapranthan

നി​റ​ത്തി​ന്റെ​യും​ ഉയരത്തിന്റെയും പേ​രി​ൽ അധിക്ഷേപം; മറുപടിയുമായി സുഹാന ഖാൻ

12ാം​ ​വ​യ​സു​മു​ത​ൽ​ ​
നി​റ​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​
വേ​ർ​തി​രി​വ് ​
അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന്
20​കാ​രി​യാ​യ​ ​സു​ഹാ​ന​
​പോ​സ്റ്റി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു

null

നി​റ​ത്തി​ന്റെ​യും​ ​ഉ​യ​ര​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ത​ന്നെ​ ​അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക്
​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​ ​ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​താ​രം​ ​ഷാ​രു​ഖ് ​ഖാ​ന്റെ​ ​മ​ക​ൾ​ ​
സു​ഹാ​ന​ ​ഖാ​ൻ.​ ​സു​ഹാ​ന​ ​പ​ങ്കു​വെ​ച്ച​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ക​റു​ത്ത​തും​ ​ഭം​ഗി​യി​ല്ലാ​ത്ത​തു​മെ​ന്നും​ ​പു​രു​ഷ​ന്മാ​രെ​പ്പോ​ലെ​യു​ണ്ടെ​ന്നും​ ​സ​ർ​ജ​റി​ ​
ചെ​യ്ത് ​നി​റം​ ​മാ​റ്റ​ണ​മെ​ന്നു​മ​ട​ക്കം​ ​അ​ങ്ങേ​യ​റ്റം​ ​അ​ധി​ക്ഷേ​പ​ക​ര​മാ​യ​ ​നി​ര​വ​ധി​ ​ക​മ​ന്റു​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​ ഇ​ത്ത​രം​ ​ക​മ​ന്റു​ക​ളു​ടെ​ ​സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ള​ട​ക്കം​ ​
പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ​നീ​ണ്ട​ ​കു​റി​പ്പി​ൽ​ ​ഇ​ത്ത​ര​ക്കാ​ർ​ക്ക് ​സു​ഹാ​ന​ ​മ​റു​പ​ടി​ ​
ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​#e​n​d​c​o​l​o​u​r​i​s​m​ ​എ​ന്ന​ ​ഹാ​ഷ്ടാ​ഗി​ലാ​ണ് ​മ​റു​പ​ടി.


12ാം​ ​വ​യ​സു​മു​ത​ൽ​ ​നി​റ​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​വേ​ർ​തി​രി​വ് ​
അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് 20​കാ​രി​യാ​യ​ ​സു​ഹാ​ന​ ​പോ​സ്റ്റി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​
ത​ന്നെ​ ​ക​റു​പ്പെ​ന്നും​ ​വൃ​ത്തി​കെ​ട്ട​തെ​ന്നും​ ​അ​ധി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് ​
പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​പു​രു​ഷ​ന്മാ​രും​ ​സ്ത്രീ​ക​ളു​മാ​ണെ​ന്നും​ ​അ​വ​ർ​ ​
ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും​ ​ഒ​രേ​ ​സ്‌​കി​ൻ​ ​ടോ​ൺ​ ​പ​ങ്കി​ടു​ന്ന​വ​ർ​ ​ത​ന്നെ​യാ​ണെ​ന്നും​ ​
സു​ഹാ​ന​ പറയുന്നു.

ഈ​ ​പോ​സ്റ്റ് ​ത​ന്നെ​ ​കു​റി​ച്ച് ​മാ​ത്ര​മ​ല്ലെ​ന്നും​ ​ത​ന്നെ​പ്പോ​ലെ​ ​ത​ന്നെ​ ​യാ​തൊ​രു​ ​കാ​ര​ണ​വു​മി​ല്ലാ​തെ​ ​മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​കു​റി​ച്ചും​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​
കു​റി​ച്ചു​മാ​ണെ​ന്നും​ ​സു​ഹാ​ന കൂട്ടിച്ചേർത്തു.​ ​ഉ​യ​രം​ 5​.7​ ​ഇ​ല്ലെ​ങ്കി​ലോ​ ​വെ​ളു​ത്ത​ ​നി​റം​ ​ഇ​ല്ലെ​ങ്കി​ലോ​ ​നി​ങ്ങ​ൾ​ ​കു​ടും​ബ​ത്തി​ൽ​ നി​ന്നു​പോ​ലും​ ​പ​രി​ഹാ​സം​
​ഏ​റ്റു​വാ​ങ്ങേ​ണ്ടി​ ​വ​ന്നി​രി​ക്കുന്നുവെന്നും, ​ത​ന്റെ​ ​ഉ​യ​രം​ 5.3​ ​ആ​ണെ​ന്നും​ ​
ബ്രൗ​ൺ​ ​ക​ള​റാ​ണെ​ന്നും​ ​അ​തി​ൽ​ ​ത​നി​ക്ക് ​സ​ന്തോ​ഷ​മാ​ണെ​ന്നും​ ​സു​ഹാ​ന​ ​പറയുന്നു.

ബോ​ളി​വു​ഡി​ലെ​ ​താ​ര​ങ്ങ​ളു​ടെ​ ​മ​ക്ക​ളി​ൽ​ ​ശ്ര​ദ്ധേ​യ​യാ​ണ് ​സു​ഹാ​ന.​ ​ന്യൂ​യോ​ർ​ക്ക് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ​സു​ഹാ​ന.​ ​ഇം​ഗ്ല​ണ്ടി​ലെ​ ​
അ​ർ​ഡിം​ഗ് ലി​ ​കോ​ള​ജി​ലും​ ​സു​ഹാ​ന​ ​പ​ഠി​ച്ചി​രു​ന്നു.​ സി​നി​മ​യി​ലേ​ക്ക് ​ഇ​തു​വ​രെ​ ​എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും​ ​ദി​ ​ഗ്രേ​ ​പാ​ർ​ട്ട് ​ഓ​ഫ് ​ബ്ലൂ​ ​എ​ന്ന​ ​ഷോ​ർ​ട്ട് ​ഫി​ലി​മി​ൽ​ ​സു​ഹാ​ന​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

cp-webdesk

null

Latest Updates