Cinemapranthan
null

കമലഹാസൻ ഒരു പാവകളിക്കാരൻ; തീരെമോശം സ്വഭാവത്തിന് ഉടമ: ആരോപണവുമായി ഗായിക സുചിത്ര

പോസ്റ്റ് ചർച്ചയതോടെ ഇത് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് താരം

null

കമലഹാസൻ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയും തീരെമോശം സ്വഭാവത്തിന് ഉടമയാണെന്നും ഗായിക സുചിത്ര.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കവിതയിലൂടെയാണ് ആരോപണവുമായി സുചിത്ര രംഗത്തെത്തിയത്.

കമലഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ തമിഴ് പതിപ്പിൽ സുചിത്ര മത്സരാർത്ഥിയായിരുന്നു. പിന്നീട് ഇവർ ഇതിൽനിന്ന് പുറത്തായി. ഷോയിൽ ഖാദിവസ്ത്രങ്ങൾക്ക് പ്രചാരണം നൽകുകയും മത്സരാർത്ഥികൾക്കെല്ലാം ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഇതിലും കമലഹാസൻ തന്നെ പറ്റിച്ചു എന്നാണ് സുചിത്ര പറയുന്നത്. കമലഹാസൻ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നും ഇതിലൂടെ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിക്കുന്നു. എന്നാൽ പോസ്റ്റ് ചർച്ചയതോടെ ഇത് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് താരം. കൂടാതെ ഈ സംഭവത്തോട് മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല സുചിത്ര.

സുചി ലീക്ക്‌സിലൂടെ വിവാദങ്ങളുടെ താേഴിയായ ഗായികയാണ് സുചിത്ര. സുചിത്രയുടെ പല വെളിപ്പെടുത്തലുകളും മുൻപ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തുടക്കം. ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ പിന്നീട് നടീനടന്മാരുടെ സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു തുടങ്ങി. ഇതിനുശേഷം സുചിത്ര നീണ്ട നാൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സുചിത്ര

cp-webdesk

null
null