Cinemapranthan
null

സർപ്രൈസിൽ ഞെട്ടി ഇമ്രാൻ: വാക്ക് പാലിച്ച് ഗോപി സുന്ദർ

തന്റെ ഒരു പാട്ട് ഇമ്രാന് നൽകാമെന്നാണ് ഗോപി സുന്ദർ പറഞ്ഞിരുന്നത്

null

ഇമ്രാൻ ഖാന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഒരിക്കൽ ഒരു ഒരു റിയാലിറ്റി ഷോയുടെ വേദിയിൽ വെച്ചാണ് ഗായകൻ ഇമ്രാൻ ഖാന് ഗോപി സുന്ദർ ആ സ്വപ്ന തുല്യമായ വാഗ്ദാനം നൽകുന്നത്. തന്റെ ഒരു പാട്ട് ഇമ്രാന് നൽകാമെന്നാണ് ഗോപി സുന്ദർ പറഞ്ഞിരുന്നത്. എന്നാൽ നേരിട്ടെത്തി സർപ്രൈസ് നൽകുമെന്ന് ഇമ്രാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

സുഹൃത്തുക്കളുമായി ചേർന്നാണ് ഗോപി സുന്ദർ ഇമ്രാന്റെ നാടായ കൊല്ലത്തെത്തുന്നത്. ഓട്ടോ ഡ്രൈവറായ ഇമ്രാൻ ഖാന്റെ ഓട്ടോയിൽ ഒരു സാധാരണ യാത്രക്കാരനെ പോലെ വന്നു കയറുകയായിരുന്നു ഗോപി സുന്ദർ. മാസ്ക് അണിഞ്ഞത് കൊണ്ട് ഇമ്രാന് ആളെ ശരിക്കും പിടികിട്ടിയതുമില്ല. ഓട്ടം കഴിഞ്ഞു ഇറങ്ങാൻ നേരമാണ് ഇമ്രാൻ അറിയുന്നത് തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ ഗോപി സുന്ദറാണെന്ന്. തിരിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ ഇമ്രാൻ ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു. താൻ മുൻപ് പറഞ്ഞ പോലെ തന്റെ ഒരു പാട്ട് ഇമ്രാൻ ഖാന് നൽകിയെന്ന സർപ്രൈസ് അറിയിച്ചാണ് ഗോപി സുന്ദർ മടങ്ങിയത്.

cp-webdesk

null
null