Cinemapranthan
null

മനോഹര ദൃശ്യങ്ങൾ ചേർത്ത് ഒരു ട്രാവൽ വീഡിയോ; ഷെയിൻ നിഗം ഒരുക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു

null

ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം.

ഷെയിൻ പങ്കുവെച്ച ഒരു ട്രാവൽ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. ഡൽഹിയിലെ നിസാമുദ്ധീൻ ധർഗയിൽ നിന്ന് ഹിമാചൽ പ്രദേശിന്റെ മഞ്ഞ് വീണ താഴ്‌വരയും താണ്ടി അജ്മീർ ഷെറീഫ് ധർഗയിലേക്ക് ഉള്ള യാത്രയുടെ മനോഹരമായ ദൃശ്യങ്ങൾ ചേർത്താണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഷെയിൻ തന്നെ ഐഫോണിലും ക്യാമറയിലും പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ ഛായഗ്രഹണ മികവും, താരം തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതവും ഏറെ പ്രശംസനീയമാണ്. ഒട്ടേറെ പേർ പങ്കുവെച്ചവീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

cp-webdesk

null
null