Cinemapranthan
null

രാജ്യത്തെ കർഷകർക്ക് പിന്തുണ; ‘പച്ചപ്പനം തത്തേ’ പാട്ട് പാടി ഷഹബാസ് അമൻ

പാട്ടിനൊപ്പം കര്‍ഷകരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്

null

രാജ്യത്ത് കർഷക സമരം വലിയ രീതിയിൽ ശക്തി പ്രാപിക്കുകയാണ് ഈ അവസരത്തിൽ കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പാട്ടുമായി എത്തയിരിക്കുകയാണ് ഗായകന്‍ ശഹബാസ് അമന്‍. പൊന്‍കുന്നം ദാമോദരന്‍ വരികളെഴുതി എം.എസ് ബാബുരാജ് ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം കർഷകർക്ക് പിന്തുണ നൽകിയിരിക്കുന്നത്. പാട്ടിനൊപ്പം കര്‍ഷകരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

നമ്മളൊന്ന് എന്ന നാടകത്തിനായി കോഴിക്കോട് അബ്ദുൽ ഖാദർ ആലപിച്ച പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. 2006ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചിത്രത്തില്‍ ഇതേ വരികള്‍ മറ്റൊരു ഈണത്തില്‍ ഇതേ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. യേശുദാസാണ് സിനിമയില്‍ ഈ ഗാനമാലപിച്ചിരിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് കർഷകരുടെ പ്രക്ഷോപം 20 ദിവസത്തോളമായി തുടരുകയാണ്. ഓരോ ദിവസം കൂടും തോറും ജനപിന്തുണയേറി വരികയാണ് സമരത്തിന്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് തലസ്ഥാന നഗരിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.

cp-webdesk

null
null