Cinemapranthan
null

സേതുരാമയ്യർക്ക് ശേഷം മറ്റൊരു ഫാൻബെയ്‌സ് സൃഷ്ട്ടിച്ചു കൊണ്ട് ഫാദർ ബെനഡിക്റ്റ്

ഹിറ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ദി പ്രീസ്റ്റിലെ മമ്മൂട്ടി അവതരിപ്പിച്ച ‘ഫാദർ ബെനഡിക്റ്റും’ ഇടം പിടിച്ചിരിക്കുകയാണ്

null

കുറ്റാന്വേഷണ ചിത്രങ്ങളും, ഹൊറർ സിനിമകളും എന്നും സിനിമ സ്നേഹികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളുടെ സമ്മാനിച്ചിട്ടുണ്ട്.
അത്തരം സിനിമയിലെ കഥാപാത്രങ്ങൾ പിന്നെ ഏറെ ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയും,സേതുരാമയ്യരും,ഭരത് ചന്ദ്രനും,മെമ്മറീസിലെ സാം അലക്‌സും,പ്രേതത്തിലെ ഡോൺ ബോസ്‌ക്കോയും അഞ്ചാം പാതിരയിലെ അൻവർ ഹുസൈനുമെല്ലാം മലയാളികൾക്കിടയിൽ ഫാൻ ബേസ് സൃഷ്‌ടിച്ച കുറ്റാന്വേഷണ കഥാപാത്രങ്ങളായിരുന്നു. അത്തരം ഹിറ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ദി പ്രീസ്റ്റിലെ മമ്മൂട്ടി അവതരിപ്പിച്ച ‘ഫാദർ ബെനഡിക്റ്റും’.

റിലീസായി രണ്ട് ദിവസത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ ഫാദർ ബെനഡിക്റ്റിനെ കുറിച് മാത്രമാണ് ചർച്ച. നിഗൂഢതകളുടെ കുരുക്കഴിക്കുന്ന,ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന ആത്മാക്കളോട് സംസാരിക്കുന്ന പുരോഹിതനെ മമ്മൂട്ടി അത്രെയും സ്റ്റൈലിഷായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രം പുലർത്തുന്ന പ്രത്യേക തരം ശൈലി, ഫാദറിന്റെ കോസ്റ്റ്യൂംസ്, അങ്ങനെ ആ കഥാപാത്രത്തിന്റെ എല്ലാ ചേഷ്ടകളും സോഷ്യൽ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കഥാപാത്രങ്ങളെ ഹിറ്റ് ആക്കുന്നതിൽ മമ്മൂട്ടി എന്ന നടന് പ്രത്യേക കഴിവ് തന്നെയാണ്. ജോസഫ് അലെക്സും,രാജമാണിക്യവും,ബിലാലും,കാരിക്കാമുറി ഷണ്മുഖനുമെല്ലാം ഇതേതോതിൽ ആരാധകരെ സൃഷ്‌ടിച്ച മറ്റ് കഥാപാത്രങ്ങളായിരുന്നു.

cp-webdesk

null
null