Cinemapranthan
null

ഇയാളുടെ ശ്വാസത്തിലും മിടിപ്പിലും വരെ സിനിമ മാത്രം നിറഞ്ഞിരിക്കുന്നു: സാജിദ് യഹിയ

ഇയാളുടെ ശ്വാസത്തിലും മിടിപ്പിലും വരെ സിനിമ മാത്രം നിറഞ്ഞിരിക്കുന്നു

null

ഇങ്ങനെ ചിലരുണ്ട്‌ നമ്മൾക്കിടയിൽ, ദൈവം നേരിട്ട്‌ നീ പോയി ഭൂമിയിൽ ഇന്നത്‌ ചെയ്ത്‌ ലോകത്തെ അത്ഭുതപ്പെടുത്തു എന്ന് പറഞ്ഞ്‌ തലയിൽ കൈ വെച്ച്‌ അനുഗ്രഹിച്ച്‌ ഇങ്ങോട്ട്‌ അയക്കുന്നവർ. വേറെ ആരെയും കുറിച്ചല്ല സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പറ്റിയാണ്. തന്റേതായ വഴിയിലൂടെ സഞ്ചരിച്ച് മലയാള സിനിമക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത സംവിധയകനാണ്‌ അദ്ദേഹം. ഇന്ന് നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ലിജോയെ കുറിച്ച് നടനും സംവിധയകനുമായ സാജിദ് യഹിയ പങ്കുവെച്ച വാക്കുകളാണിത്.

‘ഇങ്ങനെ ചിലരുണ്ട്‌ നമ്മൾക്കിടയിൽ, ദൈവം നേരിട്ട്‌ നീ പോയി ഭൂമിയിൽ ഇന്നത്‌ ചെയ്ത്‌ ലോകത്തെ അത്ഭുതപ്പെടുത്തു എന്ന് പറഞ്ഞ്‌ തലയിൽ കൈ വെച്ച്‌ അനുഗ്രഹിച്ച്‌ ഇങ്ങോട്ട്‌ അയക്കുന്നവർ. അങ്ങനെ ഒരാളെന്ന അഹങ്കാരമില്ലാതെ ലിജോ എന്ന പേരുക്കാരൻ മൂന്നു കോടി മനുഷ്യരെ അത്ഭുതപ്പെടുത്തുന്നു. ഇയാളുടെ ശ്വാസത്തിലും മിടിപ്പിലും വരെ സിനിമ മാത്രം നിറഞ്ഞിരിക്കുന്നു.‘- സാജിദ് യഹിയ ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇങ്ങനെ ചിലരുണ്ട്‌ നമ്മൾക്കിടയിൽ, ദൈവം നേരിട്ട്‌ നീ പോയി ഭൂമിയിൽ ഇന്നത്‌ ചെയ്ത്‌ ലോകത്തെ അത്ഭുതപ്പെടുത്തു എന്ന് പറഞ്ഞ്‌ തലയിൽ കൈ വെച്ച്‌ അനുഗ്രഹിച്ച്‌ ഇങ്ങോട്ട്‌ അയക്കുന്നവർ.
അങ്ങനെ ഒരാളെന്ന അഹങ്കാരമില്ലാതെ ലിജോ എന്ന പേരുക്കാരൻ മൂന്നു കോടി മനുഷ്യരെ അത്ഭുതപ്പെടുത്തുന്നു. ഇയാളുടെ ശ്വാസത്തിലും മിടിപ്പിലും വരെ സിനിമ മാത്രം നിറഞ്ഞിരിക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ അയാൾ സിനിമയെ സ്നേഹിക്കുന്നു. ‘ആമേൻ’-ലൂടെ പൊട്ടി വീണൊരു ‘one time wonder’ അല്ല ലിജോ ജോസ്‌ പെല്ലിശ്ശേരി. ‘നായകൻ’ എന്ന ആദ്യ ചിത്രത്തിലെ അയാൾ വരവറിയിച്ചിരുന്നു. പക്ഷെ ‘നായകനിലോ’ ‘സിറ്റി ഓഫ്‌ ഗോഡിലോ’ തെളിഞ്ഞ്‌ കത്തിയ അയാളുടെ craft-ന്റെ തിളക്കം ലോകം കാണാനും അറിയാനും ‘ആമേൻ’ എന്ന അത്ഭുതം സംഭവിക്കെണ്ടി വന്നു. തെങ്ങിന്റെ മുകളിൽ ഇരുന്ന് കള്ള്‌ ചെത്തി കോണ്ട്‌ ദൈവം താഴേക്ക്‌ നോക്കി കാണുന്ന ‘കുമരങ്കരി’ എന്ന ലോകം മലയാളിയുടെ സിനിമാസ്വാദന ലോകത്തെ കീഴ്‌മേൽ മറിച്ചു. അന്ന് വരെ കണ്ട്‌ ശീലിച്ച കഥാ പരിസരങ്ങളെ ഒന്നും കൂട്ടുപ്പിടിക്കാതെ, ഒരു പുതിയ ഭാവനാ ലോകം മലയാളിക്ക്‌ തുറന്ന് കൊടുത്തു ‘ആമേൻ’. മലയാള സിനിമാ ചരിത്രത്തെ പോലും ‘ആമേനി’ൻ മുൻപെന്നും ശേഷമെന്നും അടയാളപ്പെടുത്തുന്നു ഇന്ന് കാലം.

പിന്നീട് അങ്ങോട്ട് മാജിക്കൽ റിയലിസം പറയുന്ന ഈ.മാ.യൗ, കോമിക് ട്രാക്കിൽ മറ്റൊരു യൂണിവേഴ്‌സ് സൃഷ്ട്ടിച്ച ഡബിൾ ബാരൽ, Realistic violence പ്രമേയമാക്കിയ അങ്കമാലി ഡയറീസും, ഒടുവിൻ മനുഷ്യ വികാരങ്ങളുടെ വിസ്ഫോടനങ്ങൾ പ്രേക്ഷകർക്ക് പരിചയപെടുത്തിയ ജെല്ലികെട്ടും.. ട്രൈലറിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചുരുളിയും വരെ എത്തി നിൽക്കുന്നു…

ഇല്ലായ്‌മകളേയും, കൊള്ളായ്മകളേയും തട്ടി മാറ്റി താൻ കണ്ട സിനിമയ്ക്കായി നില കൊണ്ട ലിജോ എന്ന സംവിധയകന്റെ ആർജ്ജവത്തിനുള്ള അംഗീകാരമാകട്ടെ ‘സിനിമ’ എന്ന മൂന്നക്ഷര മാജിക്ക്‌ കൊണ്ട്‌ തന്റെ ഭാവനയിൽ തെളിഞ്ഞൊരു ലോകത്തേക്ക്‌ ഒരു ഇരുട്ട്‌ മുറി കൂട്ടത്തെ മുഴുവൻ വലിച്ചെടുക്കുന്ന ‘ലിജോ ജോസ്‌ പെല്ലിശ്ശേരി’ , നിങ്ങൾ ഒരു മാന്ത്രികനാണ്‌. ഇന്നത്തെ അതെ ആസക്തിയോടെ നിങ്ങൾ സിനിമയെ നാളേയും, അതിനടുത്ത ദിവസവും സിനിമയെ സ്നേഹിക്കുമെന്ന ഉറപ്പ്‌ ഞങ്ങൾക്കുണ്ട്‌. Happy birthday to the rockstar filmmaker. The sensible revolution happening here is his cinema.

😘😘😘😘😘

cp-webdesk

null
null