Cinemapranthan
null

കണ്ണമ്മയാകാൻ സായി പല്ലവി; ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക്

ചിത്രത്തിന്‍റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു

null

സൂപ്പർ ഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്കിൽ റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാലിപ്പോൾ കണ്ണമ്മയായി സായി പല്ലവി എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണാണ് അയ്യപ്പന്‍ നായരായി എത്തുന്നത്. പൃഥ്വിരാജിന്‍റെ കഥാപാത്രമായ കോശിയായി നിതിനും എത്തും. ചിത്രത്തിന്‍റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്‍റര്‍ടെയ്ന്‍മെന്‍സാണ് നിര്‍മ്മിക്കുന്നത്.

മലയാളത്തിൽ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. അയ്യപ്പന്‍ നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജും എത്തിയ ചിത്രത്തിൽ ഏറെ പ്രേക്ഷ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായിരുന്നു കണ്ണമ്മ. ഗൗരി നന്ദയാണ് കണ്ണമ്മയെ അവതരിപ്പിച്ചത്. അയ്യപ്പന്‍ നായരുടെ തന്‍റേടിയായ ഭാര്യയായി മികച്ച പ്രകടനമാണ് ഗൗരി നന്ദ കാഴ്ചവെച്ചത്.

cp-webdesk

null
null