Cinemapranthan
null

“അറിയാമായിരുന്നു, ഈ ചെങ്കോട്ടയുടെ കരുത്ത്”; ഇടതുപക്ഷത്തിന്റെ വിജയത്തിൽ റോഷൻ ആന്‍ഡ്രൂസ്

അറിയാമായിരുന്നു, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്

null

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ ആശംസകൾ നേർന്ന് സംവിധയകാൻ റോഷൻ ആന്‍ഡ്രൂസ്. അറിയാമായിരുന്നു, അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്. ‘അറിയാമായിരുന്നു, മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പംനിന്ന് പകര്‍ന്ന ധൈര്യമെന്ന് ‘ പിണറായി വിജയനെ ഉദ്ധരിച്ചുകൊണ്ട് റോഷൻ ആന്‍ഡ്രൂസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

റോഷൻ ആന്‍ഡ്രൂസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്
അറിയാമായിരുന്നു, അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്
അറിയാമായിരുന്നു, മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പംനിന്ന് പകര്‍ന്ന ധൈര്യമെന്ന്
അറിയാമായിരുന്നു, സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്
അറിയാമായിരുന്നു, ഈ ചെങ്കോട്ടയുടെ കരുത്ത്, ഈ കൊടിയടയാളത്തിലെ സത്യം
ഈ ചുവപ്പന്‍ വിജയം!

cp-webdesk

null
null