Cinemapranthan
null

രജനികാന്ത് ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചു?: അണിയറ പ്രവർത്തകർ പറയുന്നു

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ചിത്രമാണ് ഇത്

null

ആരാധകർ ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ.സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ചിത്രമാണ് ഇത്. കൊവിഡ് ഭീതി മൂലം ചിത്രീകരണം നിര്‍ത്തിവെച്ച ചിത്രം ഉപേക്ഷിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ 2021ല്‍ ചിത്രീകരണം വീണ്ടും തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പൂര്‍ത്തിയായി. സെറ്റില്‍ നിന്നുള്ള രജിനികാന്ത്, ഖുശ്‍ബു, മീന എന്നിവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. സിനിമ പ്രവര്‍ത്തകരുടെ രക്ഷയെ കരുതി 2020 അവസാനം വരെ ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ രജനികാന്ത് ആവശ്യപ്പെടതയാണ് റിപോർട്ടുകൾ.

സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു, എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ തന്നെ
രണ്ടാമത്തെ ഷെഡ്യൂളും ആരംഭിച്ചു. പക്ഷേ രാജ്യത്തും കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ചിത്രീകരണം തൽക്കാലം നിർത്തിവെക്കുകയായിരുന്നു.

cp-webdesk

null
null