Cinemapranthan
null

സ്‌റ്റൈലിഷ് ലുക്കിൽ പ്രഭാസ്: ‘രാധേ ശ്യാം’ ടീസർ പ്രണയദിനത്തിൽ

പ്രീ ടീസർ പോസ്റ്റിന് വൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്

null

പ്രഭാസിന്റെ പുതിയ ചിത്രം’രാധേ ശ്യാം’ന്റെ ടീസർ പുറത്തിവിടാനൊരുങ്ങി അണിയറ പ്രവർത്തകർ. റൊമാന്റിക് മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പ്രണയദിനമായ ഫെബ്രുവരി 14നാകും പ്രേക്ഷകരിലേക്കെത്തുക.

നായകൻ പ്രഭാസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. പ്രഭാസിന്റെ സ്റ്റെലിഷ് ഫോട്ടോയ്ക്കൊപ്പമാണ് ട്വീറ്റ് വന്നിരിക്കുന്നത്. പ്രീ ടീസർ പോസ്റ്റിന് വൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

യു.വി ക്രിയേഷൻസിന്റെ ബാനറിൽ രാധാ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂറോപ്പായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രണ്ട് വർഷം മുമ്പുതന്നെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഇടയ്ക്ക് നിർത്തിവയ്ക്കുകയായിരുന്നു. 2020 മെയ് മാസത്തിൽ അവസാനിപ്പിച്ച ചിത്രീകരണം, നവംബറിലാണ് പുനരാരംഭിച്ചത്. ജൂലൈയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിവിട്ടിരുന്നു

cp-webdesk

null
null