Cinemapranthan
null

പബ്ജി തിരിച്ചെത്തുന്നു; പുതിയ പേരിൽ കൂടുതൽ പ്രത്യേകതകളോടെ

null

ഇന്ത്യയിൽ നിരോധിച്ച പ്രശസ്ത മൊബൈൽ ഗെയിം പബ്ജി പുതിയ പേരിൽ പകരക്കാൻ എത്തുന്നു. ക്രാഫ്റ്റൺ പ്രഖ്യാപിച്ച ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ രജിസ്‌ട്രേഷനും ആരംഭിക്കുകയാണ്. ഈ മാസം 18 മുതൽ ഗൂഗിൾ പ്ലെ സ്റ്റോർ വഴി പുത്തൻ ഗെയിമിന്റെ ബുക്കിങ് ആരംഭിക്കും എന്നും ദക്ഷിണ കൊറിയൻ ഗെയിം ഡെവലപ്പർ ആയ ക്രാഫ്റ്റൺ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ പുത്തൻ ഗെയിം പ്രഖ്യാപിച്ചത്. എന്നാലിപ്പോഴും എപ്പോൾ മുതലാണ് പുത്തൻ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ക്രാഫ്റ്റൺ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ലോഞ്ച് ചെയ്യുമ്പോൾ പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും എന്നും ക്രാഫ്റ്റൺ വ്യക്തമാക്കി. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയ്മിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

എങ്കിലും ഗെയിമിൽ ഉപയോഗിക്കുന്ന ഒരു മാപ്പിന്റെ ടീസർ ചിത്രം ക്രാഫ്റ്റൺ പുറത്ത് വിട്ടിട്ടുണ്ട്. പബ്ജിയിലെ 4×4 മാപ് ആയ സാൻഹോക്കിനോട് സാദൃശ്യമുള്ള ഈ മാപ്പിന് പക്ഷെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിൽ മറ്റൊരു പേരായിരിക്കും.

cp-webdesk

null
null