Cinemapranthan
null

‘പാപ്പച്ചൻ ഒളിവിലാണ്’: പ്രേക്ഷകരിൽ ചിരിയുണർത്തുന്ന ഒരു കോമഡി എന്റർറ്റൈനർ

‘സിറ്റുവേഷണൽ കോമഡിയും, കാരിക്കേച്ചർ കഥാപാത്രങ്ങളും ചേർന്ന ഒരു കോമഡി എന്റർറ്റൈനർ. ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തെ കുറിച്ചു ഒറ്റ വരിയിൽ പറയാനുള്ളത് സൈജു കുറുപ്പ്, ശ്രിന്ദ , ദർശന, അജു വർഗീസ്, വിജയരാഘവൻ , എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. ഒരു നാട്ടിൻപുറത്തെ ഗ്രാമീണരുടെ ജീവിതവും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും- പ്രശ്നങ്ങളും സരസമായി അവതരിപ്പിക്കുന്ന രീതിയാണ് ഈ സിനിമയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുള്ളത്.

മാമലകുന്ന് എന്ന ഗ്രാമത്തിലെ ഒരു പഴയ വേട്ടക്കാരനായ മാത്തച്ചന്റെ മകനാണ് പാപ്പച്ചൻ . തന്റെ അച്ഛനെ പോലെ ഒരു വലിയ വേട്ടക്കാരനായി വിലസി നടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അയാൾ. ബഡായി കഥകൾ കൊണ്ട് ഒരു വീരപുരുഷനായി സ്വയം അവരോധിക്കുന്ന ഒരു നാട്ടിൻപുറത്തുകാരൻ. ആളാവാനുള്ള ഒരു അവസരവും അയാൾ പാഴാക്കാറില്ല. എന്നാൽ അയാളുടെ ഈ ശ്രമങ്ങൾ എല്ലാം അബദ്ധമായി മാറുകയും , അയാൾക്ക് നാട്ടുകാരുടെ പരിഹാസം കേൾക്കേണ്ടി വരുകയും ചെയ്യുന്നു. ഈ പരിഹാസങ്ങൾക്കു അറുതി വരുത്താൻ അയാൾ ഒരു വേട്ടക്ക് പുറപ്പെടുന്നു. പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവികാസങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

സിനിമയിലുടനീളം നർമ്മത്തിന്റെ ഒരു ‘മെമ്പൊടി’ സംവിധായകൻ പ്രേക്ഷകർക്ക് പകർന്നു നല്കുന്നുണ്ട് . നർമത്തിലൂടെയും കാരികേച്ചർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം നൽകാൻ സംവിധായകൻ സിന്റോ സണ്ണിക്കു സാധിച്ചിട്ടുണ്ട്. പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ സൈജു കുറുപ്പിന്റെ ഒരു കിടിലൻ ഷോ സ്റ്റീലിങ് എടുത്ത് പറയേണ്ടതാണ്. കേന്ദ്ര കഥാപാത്രമായ പാപ്പച്ചനെ സൈജു കുറുപ്പ് മികച്ചതാക്കി. അതു പോലെ പാപ്പച്ചന്റെ അച്ഛനായ വേട്ടക്കാരൻ മാത്തച്ചനെ വിജയരാഘവൻ അവിസ്‌മരിണയമാക്കി. മറ്റു വേഷങ്ങൾ അവതരിപ്പിച്ച ശ്രിന്ദ, അജു വർഗീസ്, ദർശന, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ, ജഗദീഷ് എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

പിന്നണിയിലേക്ക് വരുമ്പോൾ ഔസേപ്പച്ചന്റെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും, സിനിമയെ എൻഗേജിങ് ആക്കി നിലനിർത്തുന്നതിൽ ഒരു നട്ടെല്ലായി മാറുന്നുണ്ട്. ശ്രീജിത്ത് നായരുടെ ഛായാഗ്രാഹണവും, രതിൻ രാധാകൃഷ്ണന്റെ എഡിറ്റിങ്ങും, ചിത്രം മികച്ചതാക്കാൻ അവരുടേതായ പങ്ക് വഹിച്ചു. വേറിട്ട നർമ്മ രംഗങ്ങൾ കൊണ്ടും, അഭിനേതാക്കളുടെ പെർഫോമൻസുകൾ കൊണ്ടും ചിത്രം മികച്ചു നിൽക്കുന്നുണ്ട്. ഒരർഥത്തിൽ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ചിരി പടർത്തുന്ന നല്ലൊരു കോമഡി എന്റർറ്റൈനർ ആണ് പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം.

സിറ്റുവേഷണൽ കോമഡിയും, കാരിക്കേച്ചർ കഥാപാത്രങ്ങളും ചേർന്ന ഒരു കോമഡി എന്റർറ്റൈനർ. ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തെ കുറിച്ചു ഒറ്റ വരിയിൽ പറയാനുള്ളത് സൈജു കുറുപ്പ്, ശ്രിന്ദ , ദർശന, അജു വർഗീസ്, വിജയരാഘവൻ , എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. ഒരു നാട്ടിൻപുറത്തെ ഗ്രാമീണരുടെ ജീവിതവും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും- പ്രശ്നങ്ങളും സരസമായി അവതരിപ്പിക്കുന്ന രീതിയാണ് ഈ സിനിമയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുള്ളത്.

cp-webdesk

null
null